ദമാസ്കസ്: സിറിയയില്‍ വിമതരുടെ സ്വാധീനം കൂടുതലുള്ള മേഖലയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 42 പേര് കൊല്ലപ്പെട്ടു.
ആലപ്പോ പ്രവിശ്യയിലെ അല്‍ ജിനെയിലെ മോസ്കിനു നേര്‍ക്കായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സിവിലിയന്മാരാണെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി റിപ്പോര്‍ട്ട് ചെയ്തു. ഏതു സൈന്യമാണ് ആക്രമണം നടത്തിയത് എന്നതു സംബന്ധിച്ചു വിവരം ലഭിച്ചിട്ടില്ല.
പ്രദേശത്ത് റഷ്യന്‍, സിറിയന്‍, യുഎസ് വ്യോമസേനകള്‍ ആക്രമണം നടത്തുന്നുണ്ട്. തങ്ങള്‍ ആക്രമണം നടത്തിയിരുന്നെന്നും പക്ഷേ മോസ്ക് ലക്ഷ്യമാക്കിയില്ലെന്നും യുഎസ് വ്യോമസേന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: