ന്യൂദല്‍ഹി: കാര്‍ഷിക കടം എഴുതിത്തള്ളുന്ന സംസ്ഥാാനങ്ങള് അതിനുള്ള പണം സ്വന്തമായി കണ്ടെത്തണമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. മഹാരാഷ്ട്രയും ഉത്തര്‍പ്രദേശും കാര്‍ഷികകടങ്ങള്‍ എഴുതിത്തളളിയ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ല. ഇതിനായി കേന്ദ്രഫണ്ട് നല്‍കാനാവില്ലെന്നും ഈ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നതാണെന്നും മന്ത്രി പറഞ്ഞു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ കര്‍ഷകരുടെ 36,000 കോടിയുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: