Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ ന്യൂസിലന്‍ഡ് പങ്കാളിത്തത്തിന് ഇത് മഹത്തായ വര്‍ഷം; വ്യാപാരം 2030ഓടെ 35,000 കോടിയാക്കി ഉയര്‍ത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2026, 12:01 am IST
in India, World

ഓക്ലന്‍ഡ്(ന്യൂസിലന്‍ഡ്): പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ന്യൂസിലന്‍ഡ് സന്ദര്‍ശനത്തിലൂടെ സമുദ്രമേഖല മുതല്‍ ഭീകരത വരെയുള്ള വിവിധ മേഖലകളിലായി പതിനെട്ട് നേട്ടങ്ങള്‍. ഭാരതം-ന്യൂസിലന്‍ഡ് സഹകരണത്തിലെ മഹത്തായ വര്‍ഷമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഭാരതവും ന്യൂസിലന്‍ഡും വ്യാപാര പ്രതിരോധ സമുദ്ര സുരക്ഷക്കാരാറുകളില്‍ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണുമായുള്ള കൂടിക്കാഴ്ചയിലാണ് കരാറായത്. നേരത്തെ ഒപ്പുവെച്ച സ്വതന്ത്രവ്യാപാര കരാറിന്റെ അടിസ്ഥാനത്തില്‍ 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കി 35,000 കോടി രൂപ (ഏഴ് ബില്യണ്‍ ന്യൂസിലന്‍ഡ് ഡോളര്‍)യാക്കി ഉയര്‍ത്താനാണ് ഒരു തീരുമാനം. ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തമാക്കി ഉയര്‍ത്തുന്നതിന് നാല് വര്‍ഷത്തേക്കുള്ള രൂപരേഖയുമുണ്ടാക്കി.

സമുദ്രമേഖലയിലെ സഹകരണത്തിനായി ഒരു ധാരണാപത്രത്തില്‍ ഒപ്പ് വച്ചു. ഇന്തോ-പസഫിക് മേഖലയില്‍ ഭാരത പ്രതിരോധമന്ത്രാലയവും ന്യൂസിലന്‍ഡ് പ്രതിരോധ സേനയും തമ്മിലുള്ള മെച്ചപ്പെട്ട സഹകരണത്തിന് ചര്‍ച്ച. ഏകോപനം, വിവരക്കൈമാറ്റം, സംയുക്ത പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ ഒരു ചട്ടക്കൂട് ഉണ്ടായിരിക്കുകയാണ്.

ഹൈഡ്രോഗ്രഫി, നോട്ടിക്കല്‍ കാര്‍ട്ടോഗ്രഫി എന്നീ രംഗത്തെ സഹകരണമാണ് ലക്ഷ്യം. നാവിഗേഷണല്‍ ചാര്‍ട്ടുകളുടെ സംയുക്ത ഉത്പാദനത്തിലൂടെ ഹൈഡ്രോഗ്രാഫിക് സഹകരണം ശക്തിപ്പെടുത്തുക,ഹൈഡ്രോഗ്രാഫിക് ഡേറ്റ പങ്കിടല്‍, പരിശീലനം, ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയും ലക്ഷ്യമിടുന്നു.

ഭാരത നാവിക സേനയും ന്യൂസിലന്‍ഡ് പ്രതിരോധ സേനയും തമ്മില്‍ പരസ്‌പര ചരക്ക് പിന്തുണയ്‌ക്കുള്ള സംവിധാനങ്ങള്‍, ചരക്ക് കടത്ത് കാര്യക്ഷമാക്കല്‍, അംഗീകൃത പ്രവര്‍ത്തനങ്ങളില്‍ ഇരുസൈന്യങ്ങളും തമ്മിലുള്ള സഹകരണം എന്നിവയും ലക്ഷ്യമിടുന്നു.

ഭീകരവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കാനും ധാരണ ആയിട്ടുണ്ട്. ഇതിനായി ഒരു സംയുക്ത സംഘം രൂപീകരിക്കാനും മെച്ചപ്പെട്ട സഹകരണം ഉറപ്പാക്കാനും വിവരങ്ങള്‍ കൈമാറാനും ഭീകരതയെ യോജിച്ച് തടയാനും പരസ്‌പര ധാരണയിലെത്തിയിട്ടുണ്ട്. ഭാരതത്തിന്റെ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ന്യൂസിലന്‍ഡിന്റെ നാഷണല്‍ എമര്‍ജന്‍സി മാനേജ്‌മെന്‍റ് അതോറിറ്റി(നെമ)യും തമ്മില്‍ ദുരന്തനിവാരണമേഖലയില്‍ കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിക്കാനും ധാരണയായി. ഭൂകമ്പം, സുനാമി തയാറെടുപ്പുകള്‍, തീരസംരക്ഷണം, വിജ്ഞാനക്കൈമാറ്റം, നയചര്‍ച്ചകള്‍, ശേഷി നിര്‍മ്മാണം എന്നിവയലുള്ള സഹകരണമാണ് ലക്ഷ്യമിടുന്നത്.

മൃഗസംരക്ഷണം, മത്സ്യമന്ത്രാലയത്തിന് കീഴിലുള്ള ഉത്പാദനം, എന്നിവയും ന്യൂസിലന്‍ഡിലെ പ്രാഥമിക വ്യവസായ മേഖലയും തമ്മിലുള്ള സഹകരണത്തിനും ധാരണയായി. സാങ്കേതിക സഹകരണം, വിജ്ഞാനക്കൈമാറ്റം, മികച്ച പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ മൃഗസംരക്ഷണത്തിനും ഇരുരാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. ഭാരതവും ന്യൂസിലന്‍ഡും തമ്മില്‍ വിനോദസഞ്ചാരരംഗത്തും പരസ്‌പര സഹകരണത്തിന് ധാരണയായിട്ടുണ്ട്. വ്യവസായ മന്ത്രാലയങ്ങള്‍ തമ്മിലുള്ള സഹകരണത്തിനും ധാരണയായിട്ടുണ്ട്. നൂതനത തൊഴില്‍ എന്നിവയിലുള്ള സഹകരണം സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്. ഇതിലൂടെ സഞ്ചാരികളുടെ ഒഴുക്കും ശക്തമാകും. ഇരുരാജ്യങ്ങളുടെയും സഹകരണം പരസ്‌പരം മനസിലാക്കാനും ഇത് സഹായകമാകും.

ഭാരതവും ന്യൂസിലന്‍ഡും തമ്മിലുള്ള സംയുക്ത കായിക കര്‍മ്മ പരിപാടി മെച്ചപ്പെട്ട പ്രകടനം അടക്കം കായികരംഗത്തെ സഹകരണം, കായിക ശാസ്‌ത്രം, കായികമരുന്നുകള്‍, താരങ്ങളുടെ വികസനം എന്നിവയ്‌ക്ക് സഹായകമാകുന്നു.

ന്യൂസിലന്‍ഡിലെ മാരിടൈം മ്യൂസിയവും ഗുജറാത്തിലെ ലോത്തലില്‍ ദേശീയ മാരിടൈം പൈതൃക സമുച്ചയ വികസനത്തിനുള്ള ധാരണാപത്രം ഒരു പരസ്‌പര സഹകരണത്തിനുള്ള ധാരണാപത്രമാണ്.

ഭാരതീയ സാംസ്‌കാരിക മന്ത്രാലയവും ന്യൂസിലന്‍ഡ് സാംസ്‌കാരിക മന്ത്രാലയവും തമ്മിലുള്ള സാംസ്‌കാരിക സഹകരണം കലയും പൈതൃകവും സാംസ്‌കാരിക മുന്‍കൈ എടുക്കലുമെല്ലാം പരസ്‌പര ധാരണയ്‌ക്കും ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും സഹായിക്കും.

ഭാരതം -ന്യൂസിലന്‍ഡ് തന്ത്രപരമായ പങ്കാളിത്തം 2030 രൂപരേഖയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം മെച്ചപ്പെടുത്താനും ഇന്തോ പസഫിക് ബഹുരാഷ്‌ട്ര വിഷയങ്ങള്‍ക്കും മുന്‍ഗണന നല്‍കാനാകും. അടുത്ത നാല് വര്‍ഷം കൊണ്ട് നിര്‍ണായക മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്നതിന് വിവിധ മന്ത്രാലയങ്ങള്‍ തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കും.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വാണിജ്യം 2030ഓടെ 700 കോടി ന്യൂസിലന്‍ഡ് ഡോളര്‍ അതായത് 35000 കോടിരൂപയാക്കി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും വിപണി വിപുലപ്പെടുത്താനും സ്വതന്ത്ര വാണിജ്യ കരാറിലൂടെ ലക്ഷ്യമിടുന്നു.

സമുദ്ര സുരക്ഷ ചര്‍ച്ചകള്‍ക്ക് തുടക്കമിടാനും ഇരുരാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. സഹകരണം, ഏകോപനം, വിവരകൈമാറല്‍ എന്നിവ ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്.

അനധികൃത, നിയന്ത്രണമില്ലാതെയുള്ള മീന്‍പിടിത്തം നിയന്ത്രിക്കുന്നതിനുള്ള ഐപിഒഐയുടെ ഏഴ്‌ സ്‌തംഭങ്ങളില്‍ ഒന്നായ സമുദ്ര സുരക്ഷ തൂണായി ന്യൂസിലന്‍ഡ് കടന്നിട്ടുണ്ട്.

ആഗോള ജൈവ ഇന്ധന സഖ്യത്തില്‍ ന്യൂസിലന്‍ഡ് ചേര്‍ന്നതോടെ സുസ്ഥിര ജൈവ ഇന്ധനം ഉള്‍ക്കൊള്ളലും വികസനവും ഹരിതോര്‍ജ്ജ മാറ്റത്തിലേക്കുള്ള രാജ്യാന്തര സഹകരണത്തെ ശാക്തീകരിക്കും.

കാര്‍ഷികോത്പാദന പങ്കാളിത്തത്തിനായി സ്വതന്ത്ര വാണിജ്യ കരാറിന് കീഴില്‍ കിവിപ്പഴ കര്‍മ്മ പദ്ധതിക്ക് തുടക്കം കുറിക്കും. ഇതിനായി നാഗാലാന്‍ഡിലും ഉത്തരാഖണ്ഡിലും മികവിന്റെ കേന്ദ്രങ്ങള്‍ക്ക് തുടക്കമിടും. വിദ്യാഭ്യാസം, നൈപുണ്യവികസനം, കാര്‍ഷിക നൂതനത തുടങ്ങിയവയുടെ സഹകരണത്തിലൂടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ദേശീയ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ ഗവേഷണ കേന്ദ്രത്തിനും ഇരുരാജ്യങ്ങളും ധാരണയായിട്ടുണ്ട്. ഗോവ-കാന്‍റന്‍ബെറി സര്‍വകലാശാലകള്‍ തമ്മില്‍ അന്‍റാര്‍ട്ടിക് ഗവേഷണത്തിനുള്ള ധാരണാപത്രവും ഒപ്പു വച്ചു. സംയുക്ത ഗവേഷണം പ്രോത്സാഹിപ്പിക്കുക, അക്കാദമിക കൈമാറ്റം, ശേഷി വര്‍ദ്ധിപ്പിക്കല്‍, മറ്റ് പരസ്‌പര ഗുണകരമായ ശാസ്‌ത്ര -വിദ്യാഭ്യാസ പ്രവൃത്തികള്‍ എന്നിവ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്.

കുണ്ട്‌ലിയിലെ ദേശീയ ഭക്ഷ്യ സാങ്കേതിക സംരംഭകത്വ വിനിയോഗ കേന്ദ്രവും ന്യൂസിലന്‍ഡിലെ മാസി സര്‍വകലാശാലയും തമ്മില്‍ ഗവേഷണത്തിനും അക്കാദമിക കൈമാറ്റത്തിനും വിദ്യാര്‍ത്ഥി പലായനത്തനും മറ്റ് പരസ്‌പര ധാരണയുള്ള വിദ്യാഭ്യാസ പ്രവൃത്തികള്‍ക്കും കരാറായിട്ടുണ്ട്.

 

Tags: NEW ZEALAND PM CHRISTOPHER LUXONIndia-New Zealand Free Trade Agreementmodi in new zealand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രമായി ന്യൂസിലന്‍ഡ് സന്ദര്‍ശനം; ഭാരതത്തിന്റേത് വികസനത്തിന്റെ പുതിയ മാതൃക: പ്രധാനമന്ത്രി

Main Article

പുതിയ സ്വതന്ത്ര വ്യാപാര കരാറുകള്‍; തൊഴിലവസരങ്ങള്‍ക്കൊപ്പം അഭിവൃദ്ധിയും

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.