കണ്ണൂര്‍: കേരള സര്‍ക്കാര്‍സ്ഥാപനമായ കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്‍ഡ്ലും ടെക്നോളജി, കണ്ണൂര്‍ (ഐഐഎച്ച്ടി) ജൂലൈ മാസം ആരംഭിക്കുന്ന ക്ലോത്തിംഗ് ആന്റ് ഫാഷന്‍ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
ഫാഷന്‍ ഡിസൈനിംഗ്, ഗാര്‍മെന്റ് മാനുഫാക്ചറിംഗ്, അപ്പാരല്‍ പ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍ ആന്റ് മാര്‍ക്കറ്റിംഗ് മാനേജ്മെന്റ്, ക്ലോത്തിംഗ് മാത്തമാറ്റിക്സ് ആന്റ് ഗാര്‍മെന്റ് ലാബ് തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമായി ഉള്‍ക്കൊള്ളുന്ന ഈ കോഴിസില്‍ ലോകോത്തര ഡിസൈന്‍ സോഫ്റ്റ്വെയറുകളായ വണ്ടര്‍ വേവ്, ലക്ട്ര, റീച്ച് എന്നിവയില്‍ വിദഗ്ധപരിശീലനം നല്‍കും.
ഒരുവര്ഷക്കാലയളവുള്ള കോഴ്സിന് എസ്എസ്എല്‍സിയാണ് യോഗ്യത. പ്രായപരിധി ബാധകമല്ല. കോഴ്സ് പൂര്‍ത്തിയാക്കുന്നമുറക്ക് വീവിംഗ്, പ്രോസസിംഗ്, ഗാര്‍മെന്റ് മേക്കിംഗ് ഫാക്ടറികളില്‍ ജോലിസാധ്യതയുണ്ട്. കോഷന്‍ ഡെപ്പോസിറ്റ് ഉള്‍പ്പെടെ രണ്ട് സെമസ്റ്ററുകള്‍ക്കുള്ള ഫീസ് 21,200 രൂപയാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 19. അപേക്ഷാ ഫോറവും കോഴ്സ് ഗൈഡും ലഭിക്കുന്നതിന് എക്സിക്യുട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓപ് ഹാന്‍ഡ്ലൂം ടെക്നോളജി, കണ്ണൂര്‍ എന്ന പേരിലുള്ള 100 രൂപയുടെ ഡിഡി സഹിതം നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കണം. ംം.ശശവസേമിിൗൃ.മര.ശി. എന്ന വെബ്സൈറ്റ് മുഖേനയും അപേക്ഷിക്കാവുന്നതാണ്. ഫോണ്‍: 0497 2835390.
പ്രതികരിക്കാൻ ഇവിടെ എഴുതുക: