ന്യൂദല്‍ഹി: കണ്ണടച്ചു നിന്ന് ഒരൊറ്റച്ചൊല്ലലാണ്, ഭക്തിനിര്‍ഭരമായി, ഒരു തെറ്റുമില്ലാതെ. ശ്രീമദ് ഭഗവത്ഗീത അവള് ചൊല്ലിക്കഴിയുമ്പോള്‍ നിര്‍ത്താതെ കൈയടിയാണ്. ഫിര്‍ദൗസ് എന്ന ആറു വയസുകാരി ഒഡീഷയില്‍ ഒരു തരംഗമാണ്. മുസ്ളീം പെണ്‍കുട്ടികള്‍ പൊതുവേദിയില്‍ പാട്ടുപാടരുതെന്ന് 46 മുല്ലമാര്‍ ഫത്വ ഇറക്കുമ്പോഴാണ്, മുസ്ളീം പെണ്‍കുട്ടികള്‍ ഹിന്ദുഭക്തിഗാനം ആലപിക്കരുതെന്ന് ഒരുപറ്റമാള്‍ക്കാര്‍ ഭീഷണി മുഴക്കുമ്പോഴാണ് ഒഡീഷയിലെ കേന്ദ്രപ്പാറയില്‍ നിന്ന് മനസു നിറയ്ക്കുന്ന ഈ വാര്‍ത്ത. സംസ്ഥാനതലത്തില്‍ നടത്തിയ ഗീത ചൊല്ലല്‍ മല്‍സരത്തില്‍ ഫിര്ദൗസിന് ഒന്നാം സ്ഥാനമാണ് ലഭിച്ചത്. മകള്‍ക്ക് പ്രോല്‍സാഹനവുമായി ഉമ്മ ആരിഫാ ബീവിയാണ് ഒപ്പം.
മല്‍സരത്തിന് മുസ്ളീം പെണ്കുട്ടിയുമുണ്ടെന്നറിഞ്ഞപ്പോള് ഞങ്ങള്‍ വലിയ മുന്‍കരുതല്‍ എടുത്തിരുന്നു. രക്ഷിതാക്കളുടെ അനുമതിയും തേടി. ആരിഫാ പിന്തുണച്ചെന്നു മാത്രമല്ല മല്‍സരം കഴിയും വരെ അവരവിടെ ഉണ്ടായിരുന്നു. ഗീതാ മല്‍സരത്തി െമൂന്ന് ജഡ്ജിമാരില്‍ ഒരാളായ അക്ഷയ പാണി പറഞ്ഞു.
46 കുട്ടികളെ പിന്തള്ളിയാണ് ഫിര്‍ദൗസ് ഒന്നാമതെത്തിയത്. ശ്ളോകങ്ങള്‍ ഓര്‍ത്തിരിക്കുക, അത് അവതരിപ്പിക്കുക, കേള്‍വിക്കാര്‍ക്ക് ഇമ്പം പകരുന്ന രീതിയില്‍ ആലപിക്കുക, ആലാപനത്തിലെ ആത്മസമര്‍പ്പണം തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തി 100 മാര്‍ക്കിലായിരുന്നു മല്‍സരം. ഫിര്ദൗസിന് 97.5 മാര്‍ക്കാണ് ലഭിച്ചത്.
കേന്ദ്രപ്പാറയിലെ ശോഭനീയ ശിക്ഷാശ്രമത്തിലെ വിദ്യാര്‍ഥിനിയാണ് അവള്. പ്രാര്‍ഥനാ ക്ളാസിന്റെ ഭാഗമായാണ് കുട്ടികളെ ഗീത പഠിപ്പിച്ചതും മല്‍സരം സംഘടിപ്പിച്ചതും.
മനുഷ്യത്വമാണ് ഏറ്റവും വലിയ മതമെന്ന് തന്നെ പഠിപ്പിച്ചത് ഗീതയാണെന്നാണ് 12 വയസുകാരി മറിയവും പറയുന്നത്. കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയില്‍ ഹരേകൃഷ്ണ പ്രസ്ഥാനം സംഘടിപ്പിച്ച ഗീതാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് മറിയം സിദ്ദിഖിയാണ്. അവള്‍ക്ക് ഖുറാനറിയാം. ബൈബിളും വായിക്കും. കോസ്മോപോളിറ്റന്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയാണ്. 3000ത്തിലെേറ കുട്ടികളെ പിന്തള്ളിയാണ് മറിയം ഒന്നാമതെത്തിയത്.
മതവിവചേനം ഇല്ലാതാക്കാന്‍ കുട്ടികള്‍ക്ക് ഇതരമതങ്ങളിലും അറിവു പകരണം. മറിയത്തിന്റെ ഉമ്മ ഫര്‍ഹാന ആസിഫ് സിദ്ദിഖിയും ഉപ്പ ആസിഫ് നസീം സിദ്ദിഖിയും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: