മുംബൈ: ധാരാവിയില്‍ ഒന്നര കോടിയുടെ എടിഎം കവര്‍ച്ച നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് പേര് അറസ്റ്റില്‍.
സുരേഷ് കുമാര്‍ പാണ്ഡുരംഗം, അറുമുഖം സുബ്രമണ്യം ഷെര്വേ, കമലാ നാഗരാജ് ദേവേന്ദ്ര എന്നിവരാണ് കേസില്‍ അറസ്റ്റിലായ പ്രതികള്‍.
പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലുള്ള സതാറ ജില്ലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഒന്നര കോടിയില്‍ നിന്ന് 15.42 ലക്ഷത്തോളം രൂപ ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. മറ്റ് ഒമ്പത് പേരും കൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയെന്ന് പോലീസ് വ്യക്തമാക്കി.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് പാണ്ഡുപംഗും ഷെര്വെയും അറസ്റ്റിലായത്. മുംബൈയിലെ അന്‍ടോപ് ഹില്‍ സ്വദേസിയാണ് ദേവേന്ദ്ര. ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മാര്‍ച്ച് 16നാണ് എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് ഒന്നര കോടി കവര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: