ലക്‌നോ: ഉത്തര്‍പ്രദേശിലെ അറവുശാലകള്‍ അടച്ചുപൂട്ടുന്നതിനായി നടപടിയെടുക്കുമെന്നും അതിനുള്ള ഉത്തരവ് പുതിയ സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്തര്‍പ്രദേശിലെ അറവുശാലകള്‍ അടച്ചുപൂട്ടുമെന്ന് ബിജെപി പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. രാജ്യത്തെ വികസിത സംസ്ഥാനങ്ങളുടെ മാപ്പില്‍ ഉത്തര്‍പ്രദേശിനെ പുതിയ സര്‍ക്കാര്‍ എത്തിക്കും. നോട്ട് നിരോധനം കൊണ്ടുവന്നത് കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കുന്നതിനു വേണ്ടിയാണെന്നും അമിത്ഷാ പറഞ്ഞു.
















