കണ്ണൂര്‍: ക്യോകുഷിന്‍ ഫുള്‍ കോണ്‍ടാക്ട് കരാട്ടെയില്‍ ഇന്ത്യയിലെ ഏറ്റവും പ്രായകുറഞ്ഞ ഫസ്റ്റ് ഡാന്‍ ബ്ലേക്ക് ബെല്‍റ്റ് നേട്ടം ചാലാട് സ്വദേശിയായ ടി.വി.ധനുഷ് കരസ്ഥമാക്കി. ചാലാട് തെക്കന്‍ മണല്‍ കെ.ടി.ദിനേശ്ബാബുവിന്റെയും ടി.വി.ജയയുടെയും മകനാണ് ധനുഷ് ജി വി എച്ച് എസ് എസ്(സ്‌പോര്‍ട്‌സ്)കണ്ണൂരിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കണ്ണൂര്‍ സമുറായി മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമിയില്‍ നിന്നുമാണ് ധനുഷ് പരിശീലനം നേടിയത്. 2017 മെയ് 18 മുതല്‍ 22 വരെ കൊല്‍ക്കത്തയില്‍ നടന്ന ഓള്‍ ഇന്ത്യ ക്യോകുഷിന്‍ ഫുള്‍ കോണ്‍ടാക്ട് കരാട്ടെ ക്യാമ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പഹ്‌കെടുത്താണ് ധനുഷ് നേട്ടം കരസ്ഥമാക്കിയതെന്ന് അക്കാദമി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തോളമായി അക്കാദമിയിലെ കേരള ബ്രാഞ്ച് ചീഫ് സി.എച്ച്.മുഹമ്മദ് ഫൈസലിന്റെ പ്രത്യേക ശിക്ഷണത്തിലാണ് കരാട്ടെ പരിശീലിക്കുന്നത്. അടുത്ത ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പിന് വേണ്ടിയുള്ള കടുത്ത പരിശീലനത്തിലാണ് ഇപ്പോള്‍ ധനുഷ്. വാര്‍ത്താസമ്മേളനത്തില്‍ സി.എച്ച്.മുഹമ്മദ് ഫൈസല്‍, എ.ശ്രീജിത്ത്, കെ.വി.റോഷന്‍, അര്‍ജുന്‍ പ്രദീപ് എന്നിവര്‍ പങ്കെടുത്തു.
















