കണ്ണൂര്‍: ജയിലില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് രാവിലെയും വൈകിട്ടും ഭക്ഷണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ആഭ്യന്തര സെക്രട്ടറിക്കും ജയില്‍ മേധാവിക്കുമാണ് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് നിര്‍ദ്ദേശം നല്‍കിയത്.
ജയില്‍ മേധാവി കമ്മീഷനില്‍ വിശദീകരണം സമര്‍പ്പിച്ചിരുന്നു. ഡ്യൂട്ടിയിലുള്ള എല്ലാ ഉദേ്യാഗസ്ഥര്‍ക്കും ദിവസത്തില്‍ ഒരു തവണ തടവുകാരുടെ ഉച്ചഭക്ഷണത്തിന് തുല്യമായ ഭക്ഷണം നല്‍കണമെന്നാണ് വ്യവസ്ഥയെന്ന് പറയുന്നു. ഇപ്രകാരം ദിവസം ഒരു നേരത്തെ ഭക്ഷണം നല്കി വരുന്നുണ്ട്. രാത്രി ഡ്യൂട്ടിക്ക് വരുന്നവര്‍ക്ക് അത്താഴം ജയിലില്‍ നിന്നും നല്‍കാറുണ്ട്.
എന്നാല്‍ വനം, പോലീസ് വകുപ്പുകളില്‍ ശമ്പളപരിഷ്കരണ ഉത്തരവ് പ്രകാരം റേഷന്‍മണിയും ഫീഡിംഗ് ചാര്‍ജും അനുവദിക്കുന്നുണ്ടെന്ന് പരാതിക്കാരന് അറിയിച്ചു. തടവുകാരെ പൂട്ടിയിട്ടശേഷം ജീവനക്കാര്‍ക്ക് പുറത്തുപോയി ഭക്ഷണം കഴിക്കാനാവില്ലെന്നും പരാതിക്കാരന് അറിയിച്ചു.
റേഷന്‍മണിയും ഫീഡിംഗ് ചാര്‍ജും ജയിലിലെ ഉദേ്യാഗസ്ഥര്‍ക്ക് നല്‍കുന്നില്ലെന്ന് കമ്മീഷന് കണ്ടെത്തി. ഒരു നേരത്തെ ഭക്ഷണം മാത്രമാണ് നല്‍കുന്നത്. തടവുകാര്‍ക്ക് പാറാവ് നിന്നശേഷം രാവിലെ ഒരു ചായ പോലും കുടിക്കാതെ ജയിലില്‍ നിന്നും പോകേണ്ടി വരുന്നത് ശോചനീയമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ഒരു നേരത്തെ ഭക്ഷണം നല്കിയ ശേഷം ബാക്കി പുറത്തുപോയി കഴിക്കാന്‍ പറയുന്നത് അടിയന്തിര സ്വഭാവമുള്ള ജോലിയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതായി കാണുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു. ഉത്തരവ് ആഭ്യന്തര സെക്രട്ടറിക്കും കൈമാറി. പി.അജയകുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കണ്ണൂര്‍ സിറ്റിംഗ് ഇന്ന്
കണ്ണൂര്‍: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആക്റ്റിംഗ് ചെയര്പേഴ്സന് പി. മോഹനദാസ് ഇന്ന് രാവിലെ 11 ന് കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ സിറ്റിംഗ് നടത്തുമെന്ന് കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: