കല്‍പ്പറ്റ:ജില്ലയിലെ കലാലയങ്ങളുടെ നൂറ് മീറ്റര്‍ ചുറ്റളവില്‍ ലഹരി ഉത്പ്പന്നങ്ങള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം കലാലയങ്ങളിലും പുകയില ഉത്പ്പന്നങ്ങള്‍ സുഗമമായി ലഭിക്കുന്നു.വയനാട് ഗവ.എഞ്ചിനീയറിംഗ് കോളേജും മറ്റ് പ്രൊഫഷണല്‍ കോളേജുകളും സമാന്തര കോളേജുകളും ഇതില്‍നിന്ന് മുക്തരല്ല. കോളേജുകളുമായി ബന്ധപ്പെട്ട് നടക്കുന്ന ഭൂരിഭാഗം സംഘര്‍ഷങ്ങളിലും വില്ലനാകുന്നത് മയക്കുമരുന്നുകളാണ്. വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ അടുത്തിടെ ഒരു പെണ്‍കുട്ടി പഠനം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങുകയുണ്ടായി. ഇതിന് പറഞ്ഞ കാരണം, ആ ക്ലാസിലെ ആണ്കുട്ടികളില്നിന്നുണ്ടായ മാനസിക പീഡനമായിരുന്നു. പോലീസ് അന്വേഷണവും ഇത് ശരിവെച്ചു. കോളേജിലെ വനിതാ സെല്ലും അന്വേഷണം നടത്തി. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവവുമായി ബന്ധപ്പെട്ട നിരവധി വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇത്തരം കേസുകളിലും സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ പിന്നീട് പ്രതി ചേര്‍ക്കപ്പെട്ടു. ജില്ലയില്‍ ധാരാളം നാര്‍ക്കോട്ടിക് കേസുകളില്‍ വിദ്യാര്‍ത്ഥികള്‍ പ്രതികളാകുന്നുണ്ട്. ടൗണിലെ ഒഴിഞ്ഞ ഇടങ്ങളും ഗോവണിപടികളും ശൗചാലയങ്ങളും മയക്കുമരുന്ന കൈമാറ്റ കേന്ദ്രങ്ങളായിമാറുന്നു. എക്സൈസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ 122 ഓളം നാര്‍ക്കോട്ടിക് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1683 കോട്ട്പാ കേസുകളും 1128 പുകയില ഉത്പ്പന്ന കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇക്കാലയളവില്‍ 25.133കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 13 കഞ്ചാവ് ചെടികളും കണ്ടുകെട്ടി. 25 ആംപ്യൂള്‍ കേസുകള്‍, 25 നിറ്റോസൈപാം കേസുകള്‍, 15 അല്‍പ്രസോളം കേസുകളും രജിസ്റ്റര്‍ ചെയ്തു. കഞ്ചാവിന്റെ കരിയര്‍ ഏജന്റുമാരായി സ്കൂള്‍ കുട്ടികളും മാറുന്നുണ്ടെന്നാണ് സംസ്ഥാന അതിര്‍ത്തികളില്‍ നിന്നും ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: