ഇരിക്കൂര്‍: പെരുവളത്ത് പറമ്പ്മയ്യില് റോഡ് മെക്കാഡം ടാറിങ്ങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് കിരണ്‍ സ്വയം സഹായ സംഘം ആവശ്യപ്പെട്ടു. ഇരിട്ടിയില്‍ നിന്നും, ഇരിക്കൂറില്‍ നിന്നും, പറശ്ശിനിക്കടവിലേക്ക് ഉള്ള എളുപ്പവഴിയാണ് ഇത്. റോഡ് പൊട്ടിപ്പൊളിഞ്ഞതുമൂലം കാല്‍നടയാത്ര പോലും ദുഷ്കരമാണ്. ഭാരവാഹികളായി എം.സജീവന് (സെക്രട്ടറി), ജനാര്ദനന്വേലിക്കാത്ത് (ജോയന്റ് സെക്രട്ടറി), രമേശന് തിരുമംഗലത്ത് (പ്രസിഡണ്ട്), എം.കെ.രാജീവന് (വൈസ് പ്രസിഡണ്ട്) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: