പയ്യാവൂര്‍: ചെമ്പേരി വൈഎംസിഎ സ്ഥാപക ദിനാചരണവും വാര്‍ഷിക പ്ലാനിംഗും വൈഎംസിഎ കേരളാ റീജിയണ്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോഷി കൂന്നത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മാത്യു അടുപ്പുകല്ലിങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഇമ്മാനുവല്‍ ജോര്‍ജ് ക്ലാസെടുത്തു. ബോബി കടുവാതൂക്കില്‍, സിബി പിണക്കാട്ട്, ബാബു കുട്ടി ജോര്‍ജ്, ആന്റണി മായയില്‍, ബിനു മണിമല എന്നിവര്‍ പ്രസംഗിച്ചു.
ഈ അദ്ധ്യായന വര്‍ഷം 25 നിര്‍ദ്ദനരായ കുട്ടികള്‍ക്ക് പഠനസഹായം നല്‍കുവാനും, മുന്‍ വര്‍ഷങ്ങളില്‍ ചെയ്തിരുന്ന 70 മാനസിക രോഗികളെ സൗജന്യമായി ചികത്സിക്കുന്ന ക്ലമന്‍സാ പദ്ധതി തുടരുവാനും സമ്മേളനം തീരുമാനിച്ചു. 2017-18 വര്‍ഷം പാവപ്പെട്ട കുടുംബത്തെ കണ്ടെത്തി ഭവന നിര്‍മ്മാണത്തിന് സഹായിക്കുവാനും, വിദ്യാത്ഥികള്‍ക്കായി സൈബര്‍ ക്രൈമിനെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍, പ്രസംഗ പരിശീലന ക്യാമ്പ്, ലീഡര്‍ഷിപ്പ് സെമിനാര്‍, കരിയര്‍ ഗൈഡന്‍സ് ക്ലാസ് തുടങ്ങിയവ നടത്തുവാനും തീരുമാനിച്ചു.
















