ന്യൂദല്‍ഹി:’രാജ്യത്ത് ഓരോ വര്‍ഷവും എന്‍ജിനിയറിങ്ങ് പാസായി പുറത്തിറങ്ങുന്നവരില്‍ 60 ശതമാനത്തിനും ഒരു തൊഴിലും ഇല്ലെന്ന് സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. വര്‍ഷം തോറും എട്ടു ലക്ഷം പേരാണ് വിവിധ എന്‍ജിനിയറിങ്ങ് കോളേജുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നത്. ഇവരില്‍ അഞ്ചു ലക്ഷത്തോളം പേര്‍ക്കും തൊഴിലില്ല. ഇതുവഴി പ്രതിവര്‍ഷം 20 ലക്ഷം തൊഴില്‍ ദിനങ്ങളാണ് രാജ്യത്തിന് നഷ്ടമാകുന്നത്.
തീര്‍ന്നില്ല, എന്‍ജിനിയറിങ്ങ് ബിരുദധാരികളില്‍ വെറും ഒരു ശതമാനത്തിന് മാത്രമാണ് ഇന്‍േറണ്‍ഷിപ്പിന് അവസരം ലഭിക്കുന്നത്. ഇന്ത്യയിലെ 3200 സ്ഥാപനങ്ങളിലെ വിവിധ കോഴ്സുകളില്‍ വെറും 15 ശതമാനത്തിനു മാത്രമാണ് ദേശീയ അക്രഡിറ്റേഷന് ബോര്‍ഡിന്റെ അംഗീകാരമുള്ളത്. വിവിധ എന്‍ജിനീയറിങ്ങ് കോളേജുകളിലെ നിലവാരത്തകര്‍ച്ചയിലേക്കാണ് ഇവയെല്ലാം വിരല്‍ ചൂണ്ടുന്നത്. ഈ നിലവാരത്തകര്‍ച്ച പരിഹരിക്കാന്‍ കേന്ദ്രം വലിയ പരിഷ്ക്കാരങ്ങള്‍ക്കാണ് തുടക്കം കുറിക്കുന്നത്. അവയെന്തെല്ലാം…
1 2018 ജനുവരി മുതല്‍ രാജ്യവ്യാപകമായി ഒരൊറ്റ പ്രവേശന പരീക്ഷ.
2 അധ്യാപകര്‍ക്ക് വാര്‍ഷിക പരിശീലനം. അത് നല്കുന്നില്ലെങ്കില് കോളേജിന്റെ അംഗീകാരം പോകും.
3 എല്ലാ വര്‍ഷവും സിലബസ് പുതുക്കുക
4 വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത പരിശീലനം
5 ദേശീയ പരീക്ഷാ സര്‍വ്വീസ്(എന്‍ടിഎസ്) ആകും എന്‍ട്രന്‍സ് നടത്തുക. പരീക്ഷയുടെ പേര് എന്ഇഇടിഐ.
6 നിറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് നടത്തുന്നതും എന്‍ടിഎസ് തന്നെയാകും)
7 ആദ്യ പരീക്ഷ 2017 ഡിസംബറിലോ 2018 ജനുവരിയിലോ.
8 2022 ഓടെ വിവിധ എന്‍ജി. കോഴ്സുകളില്‍ പകുതിയെണ്ണത്തിനും ദേശീയ അക്രഡിറ്റേഷന് ബോര്‍ഡ് അംഗീകാരം ലഭ്യമാക്കും.
9 വിദ്യാര്‍ഥികളുടെ നിലവാരത്തില്‍ മാറ്റം വരുന്നില്ലെങ്കില്‍ സ്ഥാപനങ്ങളുടെ അംഗീകാരം പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: