കൽപ്പറ്റ:.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഹരിതസേനയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ചവയോജന കർഷക വേദിയുടെ കല ട്രേറ്റ് മാർച്ചും ധർണ്ണയും ബുധനാഴ്ച നടത്തും. വിവിധ വിഭാഗം പെൻഷൻകാർക്ക് നൽകുന്ന പരിഗണനയുടെ നൂറിലൊന്നു അംശം പരിഗണനപോലും വയോജന കർഷകർക്ക് നൽകുന്നില്ല. ഈ സാഹചര്യത്തിൽ വയോജക കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ ജില്ലാ കമ്മറ്റി തീരുമാനിച്ചു.കർഷക പെൻഷൻ കഴിഞ്ഞ പതിനൊന്നു മാസമായി മുടങ്ങിക്കിടക്കുകയാണ്.ഇത് കുടിശ്ശിക തീർത്ത് ഉടൻ കൊടുത്തു തീർക്കുക .മാനദണ്ഡങ്ങൾ നോക്കാതെ പത്ത് ഏക്കറിൽ താഴെയുള്ള മുഴുവൻ കർഷകർക്കും ആറായിരം രൂപ പെൻഷൻ അനുവദിക്കുക, ഉദ്യോഗസ്ഥരുടേയും കർഷകരുടേയും പെൻഷൻ ഏകീകരിക്കുക, വയോജന കർഷകർക്ക് സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുക, കർഷക പെൻഷൻ അവകാശികൾക്ക് അനുവദിക്കുക, ഒരു ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുക, വയോജന കർഷകരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളുക, മൊബൈൽ ചികിത്സാ സൗകര്യം ഏർപ്പെടുത്തുക, വന്യമൃഗശല്യത്തിൽ നിന്നും കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന ധർണ്ണ ബുധനാഴ്ച രാവിലെ പത്ത് മണിക്ക് എസ്.കെ.എം.ജെ. ഹൈസ്കൂൾ പരിസരത്ത് നിന്നും തുടങ്ങുന്നതാണ് .വാർത്താ സമ്മേളനത്തിൽ ഹരിതസേനാ ജില്ലാ പ്രസിഡന്റ് എം.സുരേന്ദ്രൻ, കർഷക വയോജനവേദി ജില്ലാ പ്രസിഡന്റ് സി.ജി.ചാക്കോ, ജില്ലാ സെക്രട്ടറി എം.എ.അഗസ്റ്റ്യൻ, എം.കെ.നാരായണൻ, തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: