Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Palakkad

കര്‍ഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കും; കേന്ദ്ര മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 09:56 pm IST
inPalakkad

പാലക്കാട്: രാജ്യത്തെ ഭക്ഷ്യവ്യവസായ രംഗം ഊര്‍ജ്ജിതമാക്കി കര്‍ഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണ് കേന്ദസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ഭക്ഷ്യസംസ്‌കരണ-വ്യവസായ മന്ത്രി ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ പറഞ്ഞു.

കഞ്ചിക്കോട് കിന്‍ഫ്ര മെഗാ ഫുഡ്പാര്‍ക്കിന്റെ ശിലാസ്ഥാപന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. 2022-ഓടെ കര്‍ഷകരുടെ വരുമാനം നിലവിലുളളതിന്റെ ഇരട്ടിയാക്കുന്നത് ലക്ഷ്യമിട്ടുളള പ്രവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തി വരുന്നത്. ഭാരതത്തില്‍ കാര്‍ഷികോത്പാദനം 10 ശതമാനം മാത്രമെ നടക്കുന്നുള്ളൂ.

കേരളത്തില്‍ എറണാകുളം, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളിലെ അനുബന്ധ സംസ്‌കരണശാലകളും കൂടി ചേരുമ്പോള്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ ശേഖരണവും സംസ്‌ക്കരണവും ഒരു യൂണിറ്റിനു കീഴില്‍ വരും. കേരളത്തിലെ രണ്ടു മെഗാ ഫുഡ്പാര്‍ക്കുകളും സജീവമാകുന്നതോടെ 500 കോടിയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

അതുവഴി 5000 യുവാക്കള്‍ക്ക തൊഴില്‍ ലഭ്യമാകുന്നതിന് പുറമെ 25000 ത്തോളം കര്‍ഷകര്‍ക്ക് പാര്‍ക്കുകള്‍ തൊഴില്‍-സാമ്പത്തിക ഭദ്രത ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സുഗന്ധവ്യജ്ഞന ഉത്പാദകര്‍ക്ക് കൂടി ഗുണം ചെയ്യുന്ന 6000 കോടിയുടെ ഒരു കാര്‍ഷിക പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകും. സ്വകാര്യ യൂണിറ്റുകളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കി എല്ലാ സംസ്ഥാനങ്ങളിലേയും കര്‍ഷകര്‍ക്ക് ഗുണകരമായ തരത്തില്‍ സബ്‌സിഡി പ്രദാനം ചെയ്തുകൊണ്ടാവും പദ്ധതി ആവിഷ്‌കരിക്കുക.

കാര്‍ഷിക വ്യവസായത്തില്‍ ഊന്നിയുളള പൊതുവികസനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു ഫുഡ്പാര്‍ക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ റബ്ബര്‍, കുരുമുളക് പോലുളള അപൂര്‍വ കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണി പ്രതിസന്ധിയിലാണ്. അവയുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കും.

സംസ്ഥാനത്ത് ലഭ്യമാകുന്ന തേങ്ങ, ചക്ക തുടങ്ങിയ നാടന്‍ ഉത്പന്നങ്ങള്‍ ശേഖരിച്ചും സംസ്‌ക്കരിച്ചും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കാന്‍ സംസ്‌കരണ കേന്ദങ്ങള്‍ സ്ഥാപിക്കും.

കിന്‍ഫ്രകെഎസ്.ഐ.ഡി.സി എന്നിവയിലൂടെ തൊഴിലവസരങ്ങള്‍ കൂടി ലക്ഷ്യമിട്ടുളള പദ്ധികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുക. വ്യവസായ സംരംഭകര്‍ക്ക് കാലതാമസം കൂടാതെ കാര്യങ്ങള്‍ നടപ്പാക്കാനുളള വ്യവസായ സൗഹൃദാന്തരീക്ഷം സംജാതമാക്കും.ഫുഡ്പാര്‍ക്ക് 2018 മെയില്‍ സമയബന്ധിതമായി പൂര്‍ത്തായാക്കും. മന്ത്രി എ.സി. മൊയ്തീന്‍ വിശിഷ്ട പ്രഭാഷണം നടത്തി.

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി ആദ്യ അലോട്ട്‌മെന്റ് കൈമാറലും വിശിഷ്ട പ്രഭാഷണവും നിര്‍വഹിച്ചു. എം.ബി. രാജേഷ് എം.പി, കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി, തദ്ദേശ സ്ഥാപന പ്രതിനിധികളായ മാധുരി പത്മനാഭന്‍, കെ.പി. ഷൈജ, എ. തങ്കമണി, കെ. ഉണ്ണികൃഷ്ണന്‍, നിതിന്‍ കണിച്ചേരി, ചിന്നസ്വാമി, വി.ി. ഉദയകുമാര്‍, എം. പുഷ്പ, ബിജു. സി, എല്‍. ഗോപാലന്‍, സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍, ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസ്, ഐ.യു.എം.എല്‍ ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള, പോള്‍ ആന്റണി ഐ.എ.എസ്, കിന്‍ഫ്ര പ്രൊജക്ട്‌സ് ജനറല്‍ മാനേജര്‍ ഡോ. ടി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

Kerala

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

India

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

Kerala

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

Kerala

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

തിലഹവനം ചെയ്തില്ലെങ്കിൽ കുടുംബദോഷമോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

അജിത് ഡോവലിനെ വില്ലനെന്ന് വിശേഷിപ്പിച്ച് രാഹുൽ : അൽപ്പം മാന്യത വേണമെന്ന് മുതിർന്ന സൈനികർ , രാഹുലിനെതിരെ പ്രതിഷേധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.