ന്യൂദല്‍ഹി: ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പരീക്ഷാ ഹാളില്‍ കൊണ്ടുവരുന്നത് യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (യി.പി.എസ്.സി) നിരോധിച്ചു.
അടുത്ത ഞായറാഴ്ച സിവില്‍ സര്‍വ്വീസസ് പരീക്ഷ നടക്കാനിരിക്കെയാണ് യുപിഎസിയുടെ നടപടി. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ബ്ലൂടൂത്ത്, കാല്‍ക്കുലേറ്റര്‍ എന്നിവയും നിരോധനത്തില്‍ ഉള്‍പ്പെടും. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.
വര്‍ഷത്തില്‍ മൂന്ന് തലങ്ങളിലായിട്ടാണ് സിവില്‍ സര്‍വ്വീസസ്സ് പരീക്ഷ കമ്മീഷന്‍ നടത്തുന്നത്. പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രാഥമികപരീക്ഷ എഴുതുന്നത്.
കഴിഞ്ഞവര്‍ഷം 4.59 ലക്ഷം പേരാണ് പ്രാഥമിക പരീക്ഷയില്‍ പങ്കെടുത്തത്.1099 പേരാണ് വിജയം നേടിയത്.
















