ബെംഗളൂര്‍: ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കറിന് ‘ഭാരത ശ്രേഷ്ഠ പുരസ്‌കാരം’ ന്യൂയോര്‍ക്കിലുള്ള ഐക്യരാഷ്ട ആസ്ഥാനത്തു വെച്ച് സമ്മാനിച്ചു.
ലോകവ്യാപകമായി യുവാക്കള്‍ക്കിടയില്‍ ഭാരത സംസ്‌കാരം വളര്‍ത്തുന്നതിനും അവരെ ആത്മീയതയിലേക്ക് നയിക്കുന്നതിനും ദുഷ്പ്രവര്‍ത്തികളില്‍ നിന്ന് വ്യക്തികളെ അകറ്റുന്നതിനും ശ്രീശ്രീ നല്‍കിയ സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം.
ജയ്‌പൂര്‍ ആസ്ഥാനമായ സര്‍ക്കാരിതര സംഘടന ‘സംസ്‌കൃതി യുവ സംസ്ഥ’യാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. തങ്ങളുടെ പ്രവര്‍ത്തികളിലൂടെ പ്രാഗല്‍ഭ്യം തെളിയിക്കുകയും ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത മഹദ് വ്യക്തികള്‍ക്കാണ് ഈ പുരസ്‌കാരം നല്‍കിവരുന്നത്.
















