ചേര്‍ത്തല: മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികം പേരാണ് ലഹരി വിമുക്ത ചികിത്സ തേടിയെത്തുന്നതെന്ന് കെവിഎം ലഹരി വിമുക്ത പുനരധിവാസ കേന്ദ്രത്തിലെ കൗണ്‍സിലര്‍ ഡി. ജാക്‌സണ്‍ പറഞ്ഞു.
11 നും 19നും ഇടയില്‍ പ്രായമുള്ളവരാണ് അധികവും. സാമൂഹികവും ഗാര്‍ഹികവുമായ ചുറ്റുപാടുകള്‍ കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിലേക്ക് കുട്ടികളെ കൊണ്ടെത്തിക്കുന്നതായി കണ്ടുവരുന്നുണ്ട്. ആഡംബര ജീവിതം ഇഷ്ടപ്പെടുന്നവര്‍ പണത്തിനു വേണ്ടിയും ലഹരിയുടെ ലോകത്ത് എത്തിപ്പെടുന്നതിന് കാരണമാകുന്നുണ്ട്.
കുട്ടികളെ അടുത്തു പരിചയമുള്ള സ്‌കൂള്‍, കോളേജ് പരിസരത്തോ വീടിനടുത്തോ ഉള്ളവരാണ് ഇവരെ കെണിയില്‍ പെടുത്തുന്നത്. ആദ്യം ചെറിയ അളവില്‍ നല്‍കി തുടങ്ങും. പിന്നീട് ഇവരെ മാഫിയയുടെ കണ്ണികളാക്കി മാറ്റും.
അടുത്തിടെ നടന്ന പീഡനങ്ങളിലും കൊലപാതകങ്ങളിലും ഉള്‍പ്പെട്ട കുട്ടികള്‍ കഞ്ചാവ് ഉപയോഗിക്കുന്നതായി തെളിഞ്ഞിരുന്നു.
പക്ഷേ പ്രായപൂര്‍ത്തിയാകാത്തവരെ ലഹരി വിമുക്ത ചികിത്സക്ക് വിധേയമാക്കുന്നത് നിയമവിരുദ്ധമാണ്.
ഇത്തരക്കാരെ കൗണ്‍സിലിങിലൂടെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വരികയാണ് പതിവ്.
















