Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കളിമണ്‍ കോര്‍ട്ടില്‍ ഒരു പുത്തന്‍ താരോദയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 07:58 pm IST
in Sports

കളിമണ്‍ കോര്‍ട്ടില്‍ ഒരു പുത്തന്‍ താരോദയം. ഈ വര്‍ഷത്തെ രണ്ടാമത്തെ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റായ ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സിലാണ് ഇത് സംഭവിച്ചത്. കേവലം 20 വയസ്സു മാത്രമുള്ള ലാത്വിയന്‍ സുന്ദരി യലേന ഓസ്റ്റപെങ്കോ കിരീടം നേടിയപ്പോള്‍ പൊലിഞ്ഞത് ആഞ്ചലിക് കെര്‍ബറും, കരോലിന പ്ലിസ്‌കോവയും, സിമോണ ഹാലെപ്പും ഉള്‍പ്പെടെയുള്ളവരുടെ കിരീട സ്വപ്‌നം.

ഒാസ്റ്റപെങ്കോയുടെ കിരീടനേട്ടം നേരത്തെതന്നെ ഒരു ഇതിഹാസതാരം പ്രവചിച്ചിരുന്നു. അത് മറ്റാരുമല്ല, സാക്ഷാല്‍ ക്രിസ് എവര്‍ട്ട്. ടിമേയ ബാസിന്‍സ്‌കിക്കെതിരായ സെമിഫൈനലിന് മുമ്പായിരുന്നു ക്രിസിന്റെ ഈ വെളിപ്പെടുത്തല്‍. അതിന് ക്രിസ് എവര്‍ട്ടിന് കാരണവുമുണ്ടായിരുന്നു. കോര്‍ട്ടിലിറങ്ങിയാല്‍ യലേന സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ കളിക്കുന്നു എന്നതായിരുന്നു അത്. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് ആഞ്ചലിക് കെര്‍ബറിനായിരുന്നു സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ കെര്‍ബര്‍ ആദ്യ റൗണ്ടില്‍ പുറത്തായതോടെ സിമോണ ഹാലപ്പ്, കരോലിന പ്ലിസ്‌കോവ, ടിമിയ ബസിന്‍സ്‌കി എന്നിവര്‍ക്കായി സാധ്യത. എന്നാല്‍ ഇവര്‍ക്കെല്ലാം മുകളിലായി ക്രിസ് മുന്നേതന്നെ ഓസ്റ്റപെങ്കോയുടെ കിരീടനേട്ടം പ്രവചിച്ചതിന്റെ കാരണവും സമ്മര്‍ദ്ദമില്ലാതെ കളിക്കുന്നതു കണ്ടതുകൊണ്ടാണ്.

ഫൈനലിന് മുമ്പ് ക്രിസ് എവര്‍ട്ട് മറ്റൊന്നുകൂടി പറഞ്ഞു. ”മാര്‍ട്ടിന ഹിംഗിസ്, സ്‌റ്റെഫി ഗ്രാഫ്, മോണിക്ക സെലസ് എന്നിവരുടെ മത്സരങ്ങള്‍ ഞാന്‍ പലതവണ കണ്ടിട്ടുണ്ട്. എന്നാല്‍ അവരുടെയൊക്കെ കണ്ണുകളില്‍ കണ്ടിരുന്ന തീക്ഷ്ണത, ഭയമില്ലായ്‌മ എന്നിവ ഓസ്റ്റപെങ്കോയുടെ കണ്ണുകളിലുമുണ്ട്. ആ പ്രചനമാണ് കഴിഞ്ഞ ദിവസം യാഥാര്‍ത്ഥ്യമായിത്തീര്‍ന്നത്.

ഇതോടെ ടെന്നീസ് കോര്‍ട്ടില്‍ ഒരു രാജകുമാരിയുമായി ഓസ്റ്റപെങ്കോ. ഫൈനലില്‍ പരാജയത്തിന്റെ വക്കില്‍ നിന്നായിരുന്നു കിരീടത്തിലേക്കുള്ള കുതിപ്പ്. ആദ്യ സെറ്റ് ഹാലപ്പിന് അടിയറവെച്ചു. രണ്ടാം സെറ്റില്‍ 4-0ന് പിന്നില്‍. അവിടെ നിന്നായിരുന്നു ചാമ്പ്യനിലേക്കുള്ള കുതിപ്പ്. പിന്നീട് രണ്ടാം സെറ്റില്‍ തുടര്‍ച്ചയായി ആറ് ഗെയിം സ്വന്തമാക്കി. മൂന്നാം സെറ്റിലും ഏറെക്കുറെ ഇതുതന്നെയായിരുന്നു സ്ഥിതി. 3-1ന് പിന്നില്‍ നിന്നശേഷം തിരിച്ചടിച്ചാണ് ഓസ്റ്റപെങ്കോ കിരീടത്തിലേക്ക് വിന്നര്‍ പായിച്ചത്. അതിന് മുന്‍പ് സെമിയില്‍ ടിമിയ ബസിന്‍സ്‌കി, ക്വാര്‍ട്ടറില്‍ കരോലിന വോസ്‌നിയാക്കി, നാലാം റൗണ്ടില്‍ സാമന്ത സ്‌റ്റോസര്‍ എന്നിവരും ഓസ്റ്റപെങ്കോയുടെ കരുത്തില്‍ വീണവരാണ്.

റോളണ്ട് ഗാരോസില്‍ കളമണ്‍പ്രതലത്തിലെ രാജകുമാരിയായി മാറിയശേഷം ഒസ്റ്റപെങ്കോ പ്രതികരിച്ചത് ഇങ്ങനെയാണ്. ‘എനിക്ക് വിശ്വസിക്കാനാകുന്നില്ല. 20 വയസ്സിനുള്ളില്‍ ഞാന്‍ ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടിയിരിക്കുന്നു’. തന്റെ 20-ാം പിറന്നാള്‍ ആഘോഷിച്ച് മൂന്നുദിവസത്തിനുശേഷമായിരുന്നു ഓസ്റ്റപെങ്കോയുടെ ഈ സ്വപ്‌നനേട്ടം. ശക്തമായ ഫോര്‍ഹാന്‍ഡുകളാണ് ഒസ്റ്റാപെങ്കോയുടെ കരുത്ത്. പുരുഷ ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറെയുടെ ഫോര്‍ഹാന്‍ഡിനേക്കാള്‍ വേഗമേറിയതാണ് ഒസ്റ്റാപെങ്കോയുടെ ഫോര്‍ഹാന്‍ഡുകള്‍ എന്നുവരെ ചില മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കിരീടനേട്ടത്തിനൊപ്പം മറ്റു ചില റെക്കോര്‍ഡുകളും ഓസ്റ്റപെങ്കോ സ്വന്തമാക്കി. ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ ലാത്വിയന്‍ കളിക്കാരി, 1933നുശേഷം ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന ആദ്യ സീഡില്ലാ താരം എന്നീ ബഹുമതികളാണ് കൂട്ടുകാരികള്‍ക്കിടയില്‍ അലോനയെന്ന വിളിപ്പേരുള്ള ഈ സുന്ദരി നേടിയത്. ക്രൊയേഷ്യയുടെ ഇവാ മജോളിക്കു ശേഷം ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഓസ്റ്റാപെങ്കോ തന്നെ. മജോളി 1997-ല്‍ ജേതാവാകുമ്പോള്‍ പത്തൊന്‍പതു വയസ്സായിരുന്നു പ്രായം.

കഴിഞ്ഞ തവണ ഫ്രഞ്ച് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ഒസ്റ്റാപെങ്കോ ഇക്കുറി ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ കടന്നതാണ് ഇതുവരെയുള്ള മികച്ച വിജയം. 2014ല്‍ ജൂനിയര്‍ വിമ്പിള്‍ഡന്‍ ചാമ്പ്യനായിരുന്നു.

ടെന്നീസ് കോര്‍ട്ടിലെ നര്‍ത്തകി എന്ന പേരിലാണ് ഇപ്പോള്‍ ഓസ്റ്റപെങ്കോ അറിയപ്പെടുന്നത്. ഏഴ് വര്‍ഷത്തോളം നൃത്തം പഠിച്ചശേഷമായിരുന്നു ഓസ്റ്റപെങ്കോയുടെ ടെന്നീസിലേക്കുള്ള വരവ്. കോര്‍ട്ടിലെ പദചലനങ്ങളിലെ കൃത്യതയും വിന്നറുകളുതിര്‍ക്കാനുള്ള കഴിവും പരിചയമ്പന്നതയില്‍ പിന്നിലായിട്ടും പരിഭ്രമമില്ലാതെ കളിക്കുന്നതുമാണ്് ഒാസ്റ്റപെങ്കോയുടെ കരുത്ത്. ടൂര്‍ണമെന്റിലാകെ 245 വിന്നറുകളാണ് ഈ ലാത്വിയന്‍ താരത്തിന്റെ റാക്കറ്റില്‍ നിന്ന് പിറന്നത്. ആ നേട്ടത്തില്‍ ഒാസ്റ്റപെങ്കോ മറ്റു താരങ്ങളെയെല്ലാം പിന്നിലാക്കിയിരിക്കുന്നു.

12-ാം വയസ്സിലാണ് ടെന്നീസില്‍ മാത്രം ശ്രദ്ധയൂന്നിതുടങ്ങിയത്. 1997 ജൂണ്‍ എട്ടിന് ലാത്വിയയിലെ റിഗയില്‍ ജനിച്ച യെലേനയുടെ ഇഷ്ടതാരം അമേരിക്കയുടെ സെറീന വില്ല്യംസാണ്. കായിക പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് ഒസ്റ്റാപെങ്കോയുടെ വരവ്. പിതാവ് യെവ്ജിനിസ് ഒസ്റ്റാപെങ്കോ യുക്രൈനിലെ മുന്‍ ക്ലബ് ഫുട്‌ബോള്‍ താരവും അമ്മ യെലേന ജകോവ്‌ലീവ ടെന്നീസ് പരിശീലകയുമായിരുന്നു. ഇനിയുള്ള കാലം ഓസ്റ്റാപെങ്കോ ടെന്നീസിലെ വിസ്മയമായി മാറുമെന്നാണ് ആരാധകരുടെ വിശ്വാസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

Kerala

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

India

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.