തോണിച്ചാൽ: നാശത്തിന്റെ വക്കിലായിരുന്ന ജലാശയം വീണ്ടെടുത്ത് മാതൃകയാവുകയാണ് യുവമോർച്ച പ്രവർത്തകർ. വർഷങ്ങൾക്ക് മുമ്പ് നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനും കുളിക്കാനുമൊക്കെയായി ഉപയോഗിച്ചിരുന്ന കുളമാണിത്. എന്നാൽ കുറച്ച് വർഷങ്ങളായി കാടുമൂടി നാശത്തിന്റെ വക്കിലായിരുന്നു ഈ ജലാശയം. കാട് വളർന്ന് ഇത്തരത്തിൽ ഒരു ജലാശയം ഇവിടെ ഉണ്ടെന്നു പോലും അറിയാത്ത അവസ്ഥയിലായിരുന്നു. ഇതാണ് അക്ഷീണ പ്രയത്നത്തിന്റെ ഭാഗമായി യുവമോർച്ച പ്രവർത്തകർ വീണ്ടെടുത്തിരിക്കുന്നത്. ബി.ജെ.പി സംസ്ഥാന തലത്തിൽ നടത്തുന്ന ജല സ്വരാജ് പദ്ധതിയുടെ ഭാഗമായാണ് കുളം ശുചീകരിച്ചത്. യുവമോർച്ച ജില്ല പ്രസിഡണ്ട് അഖിൽ പ്രേം.സി, വരുൺ രാജ്, സന്ദീപ് പി.എസ്, സി. നിഖിൽ, തുടങ്ങിയവർ നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: