Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടോസ് ഇന്ത്യക്ക്, ബൗളിങ് തെരഞ്ഞെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 05:43 pm IST
in Sports

ലണ്ടന്‍ : ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ നിര്‍ണ്ണായക മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ചു. സെമിയില്‍ കടക്കാന്‍ വിജയം അനിവാര്യമായ കളിയില്‍ സ്പിന്നര്‍ അശ്വിനെ ഉള്‍പ്പെടുത്തി ബൗളിങ്ങില്‍ കൂടുതല്‍ കരുത്തോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്.

കഴിഞ്ഞ ദിവസം രണ്ടാം മത്സരത്തില്‍ ശ്രീലങ്കയോട് അപ്രതീക്ഷിതമായി പരാജയപ്പെട്ട ഇന്ത്യയ്‌ക്ക് സെമിയില്‍ കടക്കുവാന്‍ ഇന്ന് വിജയം അനിവാര്യമാണ്. എതിരാളികള്‍ ഏറെ കരുത്തരായ ദക്ഷിണാഫ്രിക്ക.ഗ്രൂപ്പില്‍ നാല് ടീമുകളും ഓരോ കളി ജയിച്ചതോടെയാണ് എല്ലാവര്‍ക്കും അവസാന മത്സരം നിര്‍ണ്ണായകമായത്. ഈ കളികളില്‍ ജയിക്കുന്നവര്‍ സെമിയില്‍ കടക്കുകയും ചെയ്യും. ഇന്ത്യ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും 300ന് മേല്‍ റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ മികച്ച ഫോമിലാണ്. ശ്രീലങ്കയ്‌ക്കെതിരായ കഴിഞ്ഞ കളിയില്‍ അവസരത്തിനൊത്തുയരുന്നതില്‍ ബൗളര്‍മാര്‍ പരാജയപ്പെട്ടതാണ് തോല്‍വിക്ക് കാരണം. 321 റണ്‍സ് അടിച്ചുകൂട്ടിയിട്ടും അത് പ്രതിരോധിക്കുന്നതില്‍ ബൗളര്‍മാര്‍ പരാജയപ്പെടുകയായിരുന്നു. കോഹ്ലിയും കേദാര്‍ ജാദവും ഉള്‍പ്പെടെയുള്ളവര്‍ പന്തെറിഞ്ഞിട്ടും ശ്രീലങ്കയെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞില്ല. എന്നാല്‍ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞത് ബൗളര്‍മാരുടെ മിടുക്കുകൊണ്ടായിരുന്നു എന്നതാണ് വസ്തുത.

ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി കൂട്ടുകെട്ട് സ്ഥാപിച്ച് മികച്ച ഫോമിലാണ്. ശ്രീലങ്കയ്‌ക്കെതിരെ വിരാട് കോഹ്ലി, യുവരാജ് എന്നിവര്‍ പരാജയപ്പെട്ടെങ്കിലും ആദ്യ കളിയില്‍ പാക്കിസ്ഥാനെതിരെ അര്‍ദ്ധസെഞ്ചുറി തികച്ചിരുന്നു. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇരുവരും മികച്ച പ്രകടനം നടത്തിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകും. ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും മികച്ച ഫോമിലാണ്.

ആദ്യ കളിയില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്ക രണ്ടാം കളിയില്‍ പാക്കിസ്ഥാനോട് തോറ്റതാണ് അവര്‍ക്കും തിരിച്ചടിയായത്. ഹാഷിം ആംല, ക്വന്റണ്‍ ഡി കോക്ക്, ഡുപ്ലെസിസ്, ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്സ്, ജെ.പി. ഡുമ്നി, ഡേവിഡ് മില്ലര്‍ എന്നിവരിലാണ് ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ മുഴുവന്‍.

ഡിവില്ലിയേഴ്സ് രണ്ട് കളികളിലും പരാജയപ്പെട്ടെങ്കിലും ശ്രീലങ്കയ്‌ക്കെതിരെ സെഞ്ചുറി നേടിയ ആംലയും അര്‍ദ്ധസെഞ്ചുറി നേടിയ ഡുപ്ലെസിസും മികച്ച ഫോമിലാണ്. മോണി മോര്‍ക്കല്‍, വെയ്ന്‍ പാര്‍ണല്‍, റബാദ ക്രിസ് മോറിസ് എന്നിവര്‍ പേസ് ബൗളിങ് നിയന്ത്രിക്കുമ്പോള്‍ സ്പിന്‍ ആക്രമണത്തിന് ഇമ്രാന്‍ താഹിറുമുണ്ട്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

Kerala

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

Music

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

പുതിയ വാര്‍ത്തകള്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.