തിരുവന്തപുരം: വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് സിഎജി റിപ്പോര്‍ട്ടിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓഡിറ്റ് ജനറലിന് കത്തയച്ചു. സിഎജി ശശികാന്ത് ശര്‍മ്മക്കാണ് കത്ത് നല്‍കിയിരിക്കുന്നത്. സിഎജിയുടെ നടപടി ക്രമങ്ങള്‍ ശരിയായി നടന്നിരുന്നില്ലെന്നാണ് കത്തില്‍ പ്രധാനമായും ചൂണ്ടികാട്ടുന്നത്.
മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കരാറിന് അനുമതി നല്കിയതെന്നും കേന്ദ്ര പ്ലാനിംഗ് ബോര്‍ഡിന്റെ എല്ലാ നിര്‍ദ്ദേശവും പാലിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി കത്തില്‍ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് വന്ന സിഎജി റിപ്പോര്‍ട്ടില്‍ കൂടുതല്‍ പരിശോധന ആവശ്യമാണന്നും ഉമ്മന്‍ ചാണ്ടി കത്തില്‍ പറഞ്ഞു.
മെയ് മാസം 23-ന് ആണ് സിഎജി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. കരാര്‍ സംസ്ഥാന താല്പര്യത്തിന് എതിരാണെന്നും പദ്ധതി നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന് വന്‍ ലാഭം ഉണ്ടാക്കുന്നതാണ് പദ്ധതിയെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ഇതിനെതിരെയാണ് ഉമ്മന്‍ ചാണ്ടി കത്തയച്ചത്.
















