Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ധര്‍മശാലയില്‍ യുദ്ധം തുടങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 01:06 pm IST
in Sports

ധര്‍മശാല: ഹിമാലയ സാനുക്കളുടെ മടിത്തട്ടിലെ സുന്ദരിയായ ധര്‍മശാലയെ വരിക്കാന്‍ ക്രിക്കറ്റിലെ അതികായകന്മാര്‍ കച്ചമുറുക്കി അങ്കത്തിനിറങ്ങുന്നു.വിരാട് കോഹ്‌ലി നയിക്കുന്ന ലോക ഒന്നാം നമ്പര്‍ ഇന്ത്യയും സ്മത്തിന്റെ ലോക രണ്ടാം നമ്പര്‍ ഓസ്‌ട്രേലിയയും തമ്മിലുളള നിര്‍ണായക നാലാം ടെസ്റ്റ് ഇന്ന് ധര്‍മശാലയില്‍ ആരംഭിക്കും.

ധര്‍മശാലയിലെ ഈ അരങ്ങേറ്റ ടെസ്റ്റില്‍ വിജയക്കൊടി പാറിക്കുന്നവര്‍ക്ക് നാലു മത്സരങ്ങളുടെ പരമ്പര സ്വന്തമാകും.ഇരു ടീമുകളും ഒരോ മത്സരം വീതം നേടി ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്.വിജയം പിടിക്കാന്‍ ക്രിക്കറ്റിലെ ചേകവന്മാര്‍ അരയും തലയും മുറക്കി അങ്കത്തിനിറങ്ങുന്നതോടെ പ്രജകള്‍ക്ക് ആനന്ദ വിരുന്നാകും ഈ പോരാട്ടം.

സ്വന്തം മണ്ണില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് വിജയം അനിവാര്യമാണ്.ഈ സീസണില്‍ വെസ്റ്റ് ഇന്‍ഡീസ്,ന്യൂസിലന്‍ഡ്,ഇംഗ്ലണ്ട്,ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെ ഇന്ത്യ സ്വന്തം തട്ടകത്തില്‍ ആധികാരിക വിജയങ്ങള്‍ നേടിയിരുന്നു.ഓസ്‌ട്രേലിയയെയും തകര്‍ത്തെറിഞ്ഞ് വിജയം ആവര്‍ത്തിക്കുകയാണ് ലക്ഷ്യം.

ഓസ്‌ട്രേലിയയുടെയും ലക്ഷ്യം വിജയമാണ്.പരമ്പരയുടെ തുടക്കത്തില്‍ ദുര്‍ബലരെന്ന് വിശേഷിക്കപ്പെട്ട ഓസീസ് പൂനെയിലെ ആദ്യ ടെസ്റ്റില്‍ വിജയം നേടി കരുത്തുതെളിയിച്ചു.ധര്‍മശാലയില്‍ സമിനില നേടിയാല്‍ പോലും അവര്‍ക്ക് പരമ്പരയ്‌ക്കുളള ബോര്‍ഡര്‍- ഗവാസ്‌ക്കര്‍ ട്രോഫി നിലനിര്‍ത്താനാകും.എന്നാല്‍ വിജയത്തോടെ പരമ്പര പിടിക്കാനുളള തയ്യാറെടുപ്പിലാണ് ഓസീസ്.

വിജയം ലക്ഷ്യമിടുന്ന ഇന്ത്യയ്‌ക്ക് ചിലപ്പോള്‍ നായകന്‍ കോഹ്‌ലിയെ നഷ്ടമായേക്കും.മൂന്നാം ടെസ്റ്റിനിടയ്‌ക്ക് പരുക്കേറ്റ കോഹ്‌ലി കളിക്കുന്ന കാര്യം ഇന്ന് രാവിലെ മാത്രമേ വ്യക്തമാകൂ.രാവിലെ നടക്കുന്ന ഫിറ്റ്‌നസ് ടെസ്റ്റ് പാസായാലെ കോഹ്‌ലി മത്സരിക്കാനിറങ്ങൂ.

നൂറുശതമാനം ഫിറ്റാണെങ്കില്‍ മാത്രമെ മത്സരിക്കാനിറങ്ങുയെന്ന് കോഹ്‌ലി ഇന്നലെ പത്ര സമ്മേളനത്തില്‍ പറഞ്ഞു.കോഹ്‌ലി ഇന്നലെ ബാറ്റിംഗ് പരിശീലനത്തിനിറങ്ങിയില്ല.കോഹ്‌ലി വിട്ടുനിന്നാല്‍ ശ്രേയസ് അയ്യര്‍ കളിക്കളത്തിലിറങ്ങും.മധ്യ നിര ബാറ്റസ്മാനായ അയ്യര്‍ ഇന്നലെ രാവിലെ ഇവിടെയെത്തി.

ഇന്ത്യന്‍ ബൗളിംഗ് നിരയെക്കുറിച്ചും തീരുമാനമായിട്ടില്ല.ധര്‍മശാലയിലെ പിച്ച് പേസിനെയും ബാറ്റ്‌സ്മാന്മാരെയും തുണയ്‌ക്കുന്നതാണ്.പേസര്‍ മുഹമ്മദ് സ്വാമി ടീമിലുണ്ടെങ്കിലും കളിക്കുന്നകാര്യത്തില്‍ വ്യ്‌ക്തതയില്ല. അതേസമയം ഓസ്‌ട്രേലിയയ്‌ക്ക് ഇത്തരത്തിലുളള പ്രശ്‌നങ്ങളൊന്നുമില്ല.പരമ്പരയ്‌ക്കിടയക്ക് പരുക്കേറ്റു മടങ്ങിയ സ്റ്റാര്‍ക്കിനു പകരമെത്തിയ കുമിന്‍സ് ഉള്‍പ്പെടെയുളള ബൗളര്‍മാര്‍ മികച്ച ഫോമിലാണ്.ക്യാപ്റ്റന്‍ സ്്മിത്താണ് ബാറ്റിംഗില്‍ അവരുടെ ശക്തികേന്ദ്രം.റാഞ്ചിയിലെ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ സ്മിത്ത് പുറത്താകാതെ 178 റണ്‍സ് നേടിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

Kerala

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

Music

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

പുതിയ വാര്‍ത്തകള്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.