തിരുവനന്തപുരം: തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വൻ ചികിത്സാ പിഴവ്. ഗർഭസ്ഥ ശിശുവിന്റെ സ്കാനിംഗിലാണ് പിഴവ് ഉണ്ടായത്. സ്കാനിംഗ് പിഴവ് കാരണം ജനനേന്ദ്രിയവും കെെവിരലുകളും ഇല്ലാതെയാണ് കുഞ്ഞ് ജനിച്ചത്.
മുലപ്പാൽ കുടിക്കാൻ പോലും സാധിക്കാതെ രീതിയിൽ വായിലെ എല്ലുകൾക്ക് ബലവും കുട്ടിക്ക് ഇല്ല. ചികിത്സാ ചെലവിനായി അഞ്ച് ലക്ഷം രൂപ ആശുപത്രി ആവശ്യപ്പെട്ടിരുന്നെന്നും എട്ട് മാസത്തിന് ശേഷം ആശുപത്രി അധികൃതർ കയ്യോഴിഞ്ഞെന്നും പരാതിയിൽ ആരോപിക്കുന്നു.
എന്നാൽ തങ്ങൾക്ക് പറ്റിയ എല്ലാ ചികിത്സയും തങ്ങൾ നൽകിയിട്ടുണ്ടെന്നും തെറ്റ് പറ്റിയിട്ടില്ലെന്നും ആശപത്രി അധികൃതർ വ്യക്തമാക്കി.
















