മലയിന്‍കീഴ്: ഇന്റര്‍നെറ്റ് റീചാര്‍ജ് ചെയ്യാന്‍ അമ്മ പണം നല്‍കാത്തതില്‍ മനംനൊന്ത് ബിരുദ വിദ്യാര്‍ത്ഥി ജീവനൊടുക്കി. മാറനല്ലൂര്‍ ഊരൂട്ടമ്പലം പിരിയാകോട് നീറോട്ടുവിളാകം കൃഷ്ണഭവനില്‍ ശശികുമാര്‍-ഷീല ദമ്പതികളുടെ മകന്‍ അനീഷ് (21, ജിത്തു) ആണ് ഇന്നലെ രാവിലെ കിടപ്പുമുറിയില്‍ കെട്ടിത്തൂങ്ങി മരിച്ചത്.
റീ ചാര്‍ജിന് പണം നല്‍കാത്തത് കാരണം രണ്ടുദിവസമായി വീട്ടുകാരോട് പിണങ്ങി നടക്കുകയായിരുന്നു. പിണക്കം പതിവുള്ളതായതിനാല്‍ വീട്ടുകാര്‍ കാര്യമാക്കിയിരുന്നില്ല. ഇന്നലെ പതിവ് സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനാല്‍ അമ്മ ചെന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്.
മാറനല്ലൂര്‍ പോലീസ് ഇന്‍ക്വസ്റ്റു നടത്തിയ മൃതദേഹം നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള അച്ഛന്‍ വന്നശേഷമായിരിക്കും സംസ്‌കാരം. സഹോദരങ്ങള്‍ : അജീഷ്, ആര്യകൃഷ്ണ.
















