കൽപ്പറ്റ:കർഷകർക്ക് മിനിമം വേതനം നൽകാൻ സര്‍ക്കാര്‍ തയ്യാറാവണം. അറുപത് വയസ്സുകഴിഞ്ഞ കർഷകർക്ക് പെൻഷൻ അനുവദിക്കണം. സർക്കാർ ജീവനക്കാർക്ക് കൂടിയ ശംബളം ഒരു ലക്ഷത്തിനു താഴെ നിജപ്പെടുത്തണം. എന്നും സ്വന്തം രാജ്യത്തിന് വേണ്ടി മാത്രം വിയർപ്പൊഴുക്കി ജീവിക്കുന്ന കർഷകരുടെ ജീവിത സാഹചര്യങ്ങൾ പഠിക്കുവാനോ ജീവിത സൂചികയെ പറ്റി ചിന്തിക്കുവാനോ നാളിതുവരെ ഒരു സര്‍ക്കാരും ശ്രദ്ധിച്ചിട്ടില്ല. ഇവർക്കായി ഖജനാവിന്റെ തൊണ്ണൂറു ശതമാനവും ചിലവാക്കുകയാണ് ചെയ്യുന്നത്. അതിർത്തി കാക്കുന്ന പട്ടാളത്തിനും, ക്രമസമാധാനം കാത്തു സൂക്ഷിക്കുന്ന പോലീസിനും, അദ്ധ്യാപകർക്കും, ഡോക്ടർമാർക്കും പരുധി യില്ലാത്ത സാമ്പത്തിക സഹായം നൽകുന്ന ഗവൺമെന്റ് രാജ്യത്തിന്റെ സമൃദ്ധി കാത്തു സൂക്ഷിക്കുന്ന കർഷകരെ കണ്ടില്ലെന്നു നടിക്കുകയാണ്. തൊഴിൽ മേഖലയിലെ ഏതൊരു വ്യക്തിക്കും വേതനവ്യവസ്ഥ നിലവിലുള്ളപ്പോൾ കർഷകർ മാത്രം അവഗണിക്കപ്പെടുന്നു. കൃഷിയെ ഒരു തൊഴിലായി അംഗീകരിച്ച് പ്രതിമാസ ശംബള വ്യവസ്ഥ നടപ്പിലാക്കണം. ഇത് എത്രയും പെട്ടന്ന് നടപ്പിലാക്കാൻ വേണ്ടി ദേശീയ കർഷക പ്രസ്ഥാനങ്ങളുമായി ചേർന്ന് ദേശീയ പ്രക്ഷോഭവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. പത്രസമ്മേളനത്തിൽ സംസ്ഥാന കൺവീനർ എൻ.ജെ.ചാക്കോ, സംസ്ഥാന ട്രഷറർ ടി.ഇബ്രാഹിം, ജില്ലാ ചെയർമാൻ അഡ്വ.പി.ജെ.ജോർജ്ജ്, എ.ൻ.മുകുന്ദൻ, വിദ്യാധരൻ വൈദ്യർ, ഒ.ആർ.വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: