പാരീസ്: ലോക ഒന്നാം നമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയെ തകര്‍ത്ത് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാവ് വാവ്‌റിങ്ക ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സ് ഫൈനലില്‍.
അഞ്ച് സെറ്റ് നീണ്ട അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു മുറെ കീഴടങ്ങിയത്. സ്‌കോര്‍: 6-7 (8-7), 6-3, 5-7, 7-6 (7-3), 6-1. 4 മണിക്കൂറും 34 മിനിറ്റും നീണ്ടുനിന്ന മാരത്തണ്‍ പോരാട്ടത്തിനൊടുവിലായിരുന്നു വാവ്‌റിങ്കയുടെ ജയം. 2015ല്‍ ഇവിടെ കിരീടം നേടിയ വാവ്‌റിങ്കയുടെ രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലാണിത്.
കരിയറിലെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് വാവ്‌റിങ്ക ഇത്തവണ ലക്ഷ്യമിടുന്നത്. 2014-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും, 2016-ല്‍ യുഎസ് ഓപ്പണും വാവ്‌റിങ്ക നേടിയിരുന്നു.
കഴിഞ്ഞ വര്‍ഷം മുറെ ഫൈനലില്‍ കളിച്ചെങ്കിലും നൊവാക് ദ്യോക്കോവിച്ചിന് മുന്നില്‍ പരാജയപ്പെടുകയായിരുന്നു.
















