ന്യൂദല്‍ഹി: പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഉടമസ്ഥതയിലുള്ള പമ്പുകളില്‍ പെട്രോള്‍ ഡീസല്‍ വിലകള്‍ ഈ മാസം 16 മുതല്‍ പ്രതിദിനം പുതുക്കും.
മേയ് ഒന്ന് മുതല്‍ ഉദയ്പൂര്‍, ജംഷഡ്പൂര്‍, പുതുച്ചേരി, ചണ്ഡീഗഡ്, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നടപ്പിലാക്കിയ സമ്പ്രദായം വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യത്തൊട്ടാകെ പദ്ധതി വ്യാപിപ്പിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം കോര്പ്പറേഷന് എന്നിവ തീരുമാനിച്ചത്.
രണ്ടാഴ്ചയില്‍ ഒരിക്കല്‍ വില പുതുക്കി നിശ്ചയിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. നിലവിലുള്ള വിപണി സാഹചര്യങ്ങള്‍ ചില്ലറ വിലയില്‍ കൂടുതല്‍ പ്രതിഫലിക്കുന്നതിനുവേണ്ടിയാണ് വില നിയന്ത്രണം പ്രതിദിനമാക്കുന്നതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറയ്ക്കാനും സുതാര്യത കൈവരുത്താനും ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: