പാലക്കാട് : സംഗീതരംഗത്ത് പ്രമുഖന്മാരോടൊപ്പവും തുടക്കക്കാരോടൊപ്പവും വേദിപങ്കിട്ട കല്ലൂര്‍ മേലെ കളത്തില്‍ നമ്പ്യാര്‍ ഓര്‍മകളിലേക്ക്.
ചെമ്പൈ വാതാപികൃഷ്ണ ഭാഗവതര്‍, ശ്രീനിവാസ ഭാഗവതര്‍, മാങ്കുറുശ്ശി ഗോപിനാഥ ഭാഗവതര്‍ തുടങ്ങിയ നിരവധി സംഗീതജ്ഞന്മാര്‍ക്ക് പക്കമേളമൊരുക്കിയിട്ടുണ്ട്. നാലാംക്ലാസില്‍ പഠിക്കുമ്പോഴാണ് അമ്മാവന് ഗോവിന്ദ്ന്കുട്ടി നമ്പ്യാരില്‍ നിന്നും സംഗീതപഠനം തുടങ്ങിയത്.
സംഗീതകച്ചേരി, നൃത്തസംഗീത നാടകം എന്നിവയില്‍ ഹാര്‍മോണിയം പ്രയോക്താവായിരുന്നു. പിന്നീട് കരസേനയില്‍ ചേര്‍ന്ന ശേഷമാണ് സര്‍വീസിനിടെ വയലിന് പഠിച്ചത്. കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ള സംഗീതജ്ഞരില്‍ പ്രമുഖനായ മണ്ണൂര്‍ രാജകുമാരനുണ്ണിയുടെ അരങ്ങേറ്റ കച്ചേരിയില്‍ പങ്കെടുത്ത കാര്യം ഇദ്ദേഹം അഭിമാനപൂര്‍വം പറയുമായിരുന്നു. ഒന്നര പതിറ്റാണ്ട് മുമ്പുവരെ കച്ചേരികളില്‍ പങ്കെടുക്കുകയൂം ശ്രോതാവാകുകയും ചെയ്തിരുന്നു. പിന്നീട് അസുഖം കൂടിയതിനെ തുടര്‍ന്നാണ് വേദികളില്‍ നിന്നും ഒഴിവായത്.
മാങ്കുറുശ്ശി അരവിന്ദാക്ഷന്, മാങ്കുറുശ്ശി പരമേശ്വരന്, മാങ്കുറുശ്ശി ജനാര്ദ്ദനന് തുടങ്ങി വലിയൊരു ശിഷ്യഗണങ്ങളുണ്ട്. മകന് എം.കെ.വാസുദേവന്‍ കേരളാ എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: