ന്യൂദല്‍ഹി: അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി അടക്കമുള്ളവര്‍ വിചാരണയ്‌ക്കായി ഹാജരാകുന്നതില്‍ ഇളവ്.
ലക്‌നൗ സിബിഐ വിചാരണ കോടതിയാണ് എല്‍.കെ.അദ്വാനി, മുരളീ മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവര്‍ക്കു ഇളവ് അനുവദിച്ചത്. എല്ലാ ദിവസവും കോടതിയില്‍ നേരിട്ട് ഹാജരാക്കുന്നതില്‍നിന്നു ഇളവ് അനുവദിക്കണമെന്ന ഇവരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
തര്‍ക്കമന്ദിരവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണുള്ളത്. രണ്ട് കേസും ഒരു കോടതിയിലേക്ക് മാറ്റണമെന്നും ഗൂഢാലോചന കേസില്‍ വെറുതെ വിട്ടവരെ വിചാരണ നടത്താന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.
സിബിഐയുടെ വാദത്തോട് അനുകൂലിച്ച കോടതി രണ്ടര പതിറ്റാണ്ടായിട്ടും കേസില്‍ തീര്‍പ്പുണ്ടാവാത്തത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. കേസുകളെല്ലാം ഒരു കോടതിയിലേക്ക് മാറ്റി രണ്ടു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശം നല്‍കുമെന്ന് കോടതി വാക്കാല്‍ പറഞ്ഞിരുന്നു.
















