ലഖ്‌നൗ: യുപിയിലെ തിരക്കേറിയ മുഗള്‍സരായ് റെയില്‍വെ സ്റ്റേഷന് പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ പേര് നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേന്ദ്ര റെയില്‍ മന്ത്രാലയത്തെ ഇതു സംബന്ധിച്ച കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പേരുമാറ്റാനുള്ള നിര്‍ദ്ദേശം കേന്ദ്രത്തിന് അയക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. പണ്ഡിറ്റ് ദീനദയാലിന്റെ 100-ാം ജന്മദിനം വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേഷന്റെ പേര് മാറ്റുന്നതെന്നാണ് സൂചന.
കഴിഞ്ഞ ഏപ്രിലില്‍ ആഗ്ര എയര്‍പോര്‍ട്ടിനെ ഉപാധ്യായ് എന്ന് സംസ്ഥാന സര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്തിരുന്നു.
















