പാലക്കാട് : ജില്ലയില്‍ എസ്.എസ്. എല്‍.സി , ടി.എച്ച്.എസ്. പ്ലസ്ടു, വി.എച്ച്.എസ്.സി പരീക്ഷകളില്‍ സമ്പൂര്‍ണ എ പ്ലസ് നേടി വിജയിച്ച സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും ജില്ലാ പഞ്ചായത്ത് അനുമോദിക്കും.
ആദ്യഘട്ടത്തില്‍ പാലക്കാട് ഡി.ഇ.ഒ. യുടെ കീഴിലുള്ള സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ അര്‍ഹരായവരെയാണ് അനുമോദിക്കുക. നാളെ രാവിലെ 10-ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്യും.
















