പാലക്കാട് : ശിശുമരണം തടയാന്‍ അട്ടപ്പാടി മേഖലയിലെ ഗര്‍ഭിണികള്‍ക്കും മുലൂട്ടുന്ന അമ്മമാര്‍ക്കും മൂന്ന് മാസംവരെ പ്രായമുളള കുഞ്ഞുങ്ങള്‍ക്കുമായി ഭാരതീയ ചികിത്സാ വകുപ്പ് (ആയുര്‍വേദം) നടത്തുന്ന ക്ഷേമജനനി പദ്ധതി ഫലപ്രദമായി നടപ്പാക്കി വരുന്നതായി ആയുര്‍വേദം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്. പ്രസന്നകുമാരി അറിയിച്ചു. 2016-17 വര്‍ഷം മേഖലയിലെ 162 പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു.
പദ്ധതിപ്രകാരം മാസത്തില്‍ ഒരു തവണ മുക്കാലി, ചിണ്ടക്കി, ആനവായ്, കാരറ, ചിറ്റൂര്‍, കാവുണ്ടിക്കല്‍, ആനക്കട്ടി, ഷോളയൂര്‍, പാലൂര്‍ പുതൂര്‍ മുള്ളി, ചാളയൂര്‍ എന്നിങ്ങനെ 12 സെന്ററുകളിലേയ്‌ക്ക് ആദിവാസി സ്ത്രീകളെ എത്തിച്ച് അവരില്‍ സാധാരണയായി കണ്ടുവരുന്ന അനീമിയ, മറ്റ് അനുബന്ധ രോഗങ്ങള്‍, കണ്ടെത്തുന്നതിന് മെഡിക്കല്‍ കാംപുകള്‍, രക്തപരിശോധന, സ്‌കാനിങ്, തുടര്‍ ചികിത്സ, ഔഷധവിതരണം എന്നിവ നടത്തി വരുന്നു.
















