കാബൂള്‍: അഫ്ഗാനന്‍ തലസ്ഥാനമായ കാബൂളില്‍ ഇന്ത്യന്‍ സ്ഥാനപതിയുടെ വസതിക്കു നേരെ റോക്കറ്റാക്രമണം. ആക്രമണത്തെ തുടര്‍ന്ന് സ്ഥാനപതി മന്‍പ്രീത് വോഹ്‌റയുടെ വസതിയിലെ ടെന്നീസ് കോര്‍ട്ടിലാണ് റോക്കറ്റ് വീണു പൊട്ടിത്തെറിച്ചത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
കാബൂളില്‍ നാറ്റോയുടെ സമാധാന കോണ്‍ഫറന്‍സ് നടന്നുകൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. രാജ്യത്ത് സമാധാനം സ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെ കാബൂളില്‍ നടക്കുന്ന യോഗത്തില്‍ 23 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.
കഴിഞ്ഞ ആഴ്ച കാബൂളിലുണ്ടായ ട്രക്ക്- ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 150ല്‍ കൂടുതലായതായി പ്രസിഡന്റ് അഷ്‌റഫ് ഖാനി നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ വിഷയത്തില്‍ താലിബാനെ അവസാനമായി സമാധാന ചര്‍ച്ചയ്‌ക്ക് ഖാനി ക്ഷണിച്ചതായും റിപ്പോര്‍ട്ടുണ്ട്.
















