കോട്ടയം: രാജ്യത്തോടുന്ന മുഴുവന്‍ ട്രെയിനുകളിലും ബയോ ടോയ്‌ലറ്റ് സ്ഥാപിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായ്‌ക്ക് നിവേദനം നല്‍കിയതായി ‘റസ്‌ക്യു ഇന്ത്യ’ ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
ട്രെയിനുകളിലെ 1, 64,000 കക്കൂസുകള്‍ ബയോടോയ്‌ലറ്റാക്കണം. ഇപ്പോള്‍ ഉണ്ടാകുന്ന മനുഷ്യവിസര്‍ജ്യം ട്രാക്കുകളിലേക്ക് തള്ളുന്നത് അവസാനിപ്പിക്കാന്‍ നടപടി ഉണ്ടാകണമെന്ന് ഡോ.ജോര്‍ജ് ജോസഫ് പത്ര സമ്മേളനത്തില്‍ പറഞ്ഞു.
ഏതെങ്കിലും ഒരു ദിവസം ട്രെയിന്‍ സര്‍വീസ് പൂര്‍ണ്ണമായി നിര്‍ത്തിവച്ച് കൊണ്ട് ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കണം. ഒക്ടോബര്‍ രണ്ടിന് സര്‍വീസ് നിര്‍ത്തി ഇവ സ്ഥാപിച്ചതിന് ശേഷം മൂന്നിന് സര്‍വീസ് തുടങ്ങാമെന്ന നിര്‍ദ്ദേശവും അദ്ദേഹം നിവേദനത്തില്‍ മുന്നോട്ട് വച്ചു. പ്രത്ര സമ്മേളനത്തില്‍ മാത്യു തോമസ്, മാത്യു ചെറിയാന്‍ എന്നിവരും പങ്കെടുത്തു.
















