കോട്ടയം: യുഡിഎഫ് വിട്ടുപോയ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ പൂര്‍ണ്ണമായി തള്ളിപ്പറയാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോട്ടയത്ത് നടന്ന വാര്‍്ത്താ സമ്മേളനത്തില്‍ കെ.എം.മാണി, ജോസ് കെ മാണി എന്നിവരുമായി യാതൊരു കൂട്ടുകെട്ടുമില്ലെന്ന ഡിസിസിയുടെ പ്രമേയത്തേ അംഗീകരിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹത്തിന് വ്യക്തമായ ഉത്തരമില്ലായായിരുന്നു.
കെ.എം. മാണി യുഡിഎഫിലേക്ക് മടങ്ങി വരാന്‍ താല്പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ ഈ ചോദ്യത്തിന് പ്രസക്തിയില്ലെന്നയായിരുന്നു ചെന്നിത്തലയുടെ മറുപടി. മധ്യതിരുവിതാംകൂറില്‍ ഒറ്റയ്‌ക്ക് നില്‍ക്കാനുള്ള ശക്തി കോണ്‍ഗ്രസിനുണ്ടോയെന്ന ചോദ്യത്തിനും അദ്ദേഹം വ്യകതമായ മറുപടി പറഞ്ഞില്ല. കോട്ടയത്തെ തനിക്ക് നന്നായി അറിയാമെന്നും കോണ്‍ഗ്രസിന് എല്ലായിടത്തും ശക്തിയുണ്ടെന്നയായിരുന്നു മറുപടി.
















