കോട്ടയം: ശ്രീശങ്കരാചര്യര്‍ക്കെതിരെ മന്ത്രി ജി. സുധാകരന്‍ നടത്തിയ പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് യോഗക്ഷേമസഭ. അദ്ദേഹത്തിന്റെ ആത്മീയ ദര്‍ശനങ്ങളും വേദാന്ത ചിന്തകളും തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയും അവതരിപ്പിക്കുകയുമാണ് ചെയ്തത്.
ചരിത്രത്തെ സത്യസന്ധമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഒരാള്‍ക്ക് ശങ്കരാചര്യ സ്വാമികളെ ഇഎംഎസിനെ പോലെയുള്ള രാഷ്ടീയ കക്ഷി നേതാവുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ്‌നമ്പൂതിരി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എ.എ. ഭട്ടതിരിപ്പാട്. സെക്രട്ടറി ഡോ.കെ.എസ്. രാജ് കുമാര്‍, വനിതാസഭ പ്രസിഡന്റ് മീരാഭായി, യുവജനസഭ പ്രസിഡന്റ് നിധിന്‍കൃഷ്ണ, ശ്രുതികൃഷ്ണ, വി.എസ്. മണിക്കുട്ടന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
















