ബര്‍മിങ്ഹാം: ഇന്ത്യക്കെതിരായ ക്രിക്കറ്റില്‍ പാക് പേസര്‍ വഹാബ് റിയാസിന് നാണക്കേടിന്റെ ഒരു റെക്കോര്‍ഡ്. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ വഴങ്ങിയ ബൗളറെന്ന റെക്കോര്‍ഡാണ് വഹബ് റിയാസ് സ്വന്തമാക്കിയത്.
8.4 ഓവറില്‍ 87 റണ്‍സാണ് വഹാബ് വിട്ടുകൊടുത്തത്. സിംബാബ്‌വെയുടെ ടിനാഷെ പന്യാന്‍കരയെ മറികടന്നാണ് ഈ നാണക്കേട് വഹാബ് റിയാസ് സ്വന്തം പേരിലാക്കിയത്. 2004 ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ ടിനാഷെ 86 റണ്‍സാണ് വിട്ടുകൊടുത്തത്. ഫാസ്റ്റ് ബൗളിങ്ങിനെ തുണക്കുന്ന പിച്ചുകളില്‍ തിളങ്ങാനാവുമെന്ന് കരുതിയ വഹാബിന് ഇന്ത്യക്കെതിരെ തൊട്ടതെല്ലാം പിഴച്ചു.
















