തിരുവനന്തപുരം: പാങ്ങപ്പാറയില്‍ മണ്ണിടിഞ്ഞ് വീണ് നാല് പേര്‍ മരിച്ചു. ഫ്‌ളാറ്റ് നിര്‍മാണത്തിനായി എടുത്ത കുഴിയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ബീഹാര്‍ സ്വദേശികളായ ഹരണാദ് വര്‍മ്മന്‍ (27), ഭജന്‍ വര്‍മ്മന്‍ (20), വേങ്കോട് സ്വദേശി ഉണ്ണികൃഷ്ണന്‍ (26), അജ്ഞാതന്‍ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
വട്ടപ്പാറ വേങ്കോട് കെ.യു. സദനം ഗോപാലകൃഷ്ണന്‍ നായരുടെ മകനാണ് മരണമടഞ്ഞ ഉണ്ണികൃഷ്ണന്‍. വട്ടപ്പാറ വിഗ്‌നേശ്വര മോട്ടേഴ്സിലെ ജിവനക്കാരനാണ് ഉണ്ണികൃഷ്ണന്‍. വര്‍ഷോപ്പ് ജോലികളും ചെയ്തിരുന്നു. ഉണ്ണികൃഷ്ണന് മറ്റൊരു സഹോദന്‍ കൂടിയുണ്ട്.
സാരമായി പരിക്കേറ്റ വേങ്ങോട് സ്വദേശി സുദര്‍ശന്‍ (45) ചികിത്സയിലാണ്. സുദര്‍ശന് കാലില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഡോക്ടര്‍മാര്‍ സുദര്‍ശനനെ പരിശോധിക്കുകയും അടിയന്തിര ചികിത്സയ്‌ക്കായി നിര്‍ദേശം നല്‍കുകയും ചെയ്തു. വിദഗ്ധ പരിചരണത്തിനായി സുദര്‍ശനനെ ഐസിയുവിലേക്ക് മാറ്റി
ജില്ലാ കളക്ടര്‍ എസ്. വെങ്കടേശപതി മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
















