കറാച്ചി: ഇന്ത്യക്കെതിരെ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാൻറെ ദയനീയ തോൽവി കണ്ട് ഹൃദയം തകർന്നുപോയെന്ന് പാക്കിസ്ഥാന്റെ മുൻ ക്രിക്കറ്റ് താരവും രാഷ്‌ട്രീയ നേതാവുമായ ഇമ്രാൻ ഖാൻ.
കായികതാരം എന്ന നിലയിൽ തോൽവിയും ജയവും കളിയുടെ ഭാഗമാണ് എന്നെനിക്കറിയാം. പക്ഷേ, ഇത്തവണത്തെ തോൽവി നാണക്കേടാണ്. പൊരുതി നോക്കാൻപോലും കഴിയാതെയാണ് പാകിസ്ഥാൻ തോറ്റത്. അക്ഷരാർഥത്തിൽ പാകിസ്ഥാനെ ഇന്ത്യ തകർക്കുകയായിരുന്നുവെന്നും മുൻ ക്യാപ്റ്റനായ ഇമ്രാൻ ഖാൻ പറഞ്ഞു.
പാക്കിസ്ഥാനിൽ പ്രതിഭകൾ ഏറെയുണ്ട്. അവരെ കണ്ടെത്താനോ വളർത്താനോ പാകിസ്ഥാനിൽ സംവിധാനമില്ല. കുത്തഴിഞ്ഞ ഇപ്പോഴത്തെ സംവിധാനങ്ങൾ മാറ്റിയില്ലെങ്കിൽ ഇന്ത്യയെ തോൽപിക്കാൻ പാകിസ്ഥാന് കഴിയില്ല. തോൽവി ഏതൊരു ടീമിനും സംഭവിക്കാം. എന്നാൽ ഇങ്ങനെയുള്ള തോൽവി ഹൃദയം തകർക്കുമെന്ന് ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.
124 റൺസിനാണ് ഇന്ത്യ പാകിസ്ഥാനെ തകർത്തത്. സമീപകാലത്ത് പാകിസ്ഥാനെതിരെ ഇന്ത്യ നേടുന്ന അനായാസ ജയം കൂടിയായിരുന്നു ഇത്.
















