Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യൂറോപ്പില്‍ റയല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2017, 11:30 pm IST
in Sports

കാര്‍ഡിഫ്: വലിയ പോരാട്ടങ്ങള്‍ എങ്ങനെ ജയിക്കണമെന്ന് റയല്‍ മാഡ്രിഡിനോളം അറിയാവുന്നവര്‍ വേറെയില്ല. വെയ്ല്‍സിലെ കാര്‍ഡിഫ് മില്ലേനിയം അരീനയും അതിനു സാക്ഷിയായി.

പ്രതിരോധക്കരുത്തിന്റെ തമ്പുരാക്കന്മാര്‍ എന്ന വിശേഷണവുമായെത്തിയ ഇറ്റാലിയന്‍ ലീഗ് ചാമ്പ്യന്‍ യുവന്റസിനെ നിലംപരിശാക്കി റയല്‍ ഒരിക്കല്‍ കൂടി യുറോപ്പിലെ ചക്രവര്‍ത്തിമാരായി. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയുടെ ഇരട്ട ഗോള്‍ കരുത്തില്‍ യുവന്റസിനെ 4-1ന് കീഴടക്കി റയല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തി. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ചാമ്പ്യന്‍സ് ലീഗ് എന്നു പേരുമാറ്റിയെത്തിയ ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമുമായി സ്പാനിഷ് വമ്പന്മാര്‍.

ക്രിസ്റ്റിയാനോ കളംനിറഞ്ഞ മത്സരത്തില്‍ കാസിമെറോ, അസന്‍സിയോ എന്നിവരും റയലിനായി ലക്ഷ്യം കണ്ടു. യുവന്റസിന്റെ ആശ്വാസഗോള്‍ മരിയോ മാന്‍സുകിച്ചിന്റെ പേരില്‍. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചെങ്കിലും രണ്ടാം പകുതിയില്‍ ക്രിസ്റ്റിയാനോയുടെയും കൂട്ടരുടെയും മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ യുവന്റസ് ഒന്നുമല്ലാതായി. കളിയുടെ 84-ാം മിനിറ്റില്‍ യുവാന്‍ ക്വാഡ്രാഡോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും അവര്‍ക്ക് തിരിച്ചടിയായി.

1992-93ലാണ് മുന്‍പ് യൂറോപ്യന്‍ കപ്പ് എന്നറിയപ്പെട്ട ടൂര്‍ണമെന്റ് യുവേഫ ചാമ്പ്യന്‍സ് ലീഗായി മാറിയത്. ഇതിന് മുന്‍പ് 1989, 90-ല്‍ എസി മിലാനു ശേഷം ആദ്യമായാണ് ഒരു ടീം കിരീടം നിലനിര്‍ത്തുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ 15-ാം ഫൈനലിനിറങ്ങിയ റയല്‍ 12-ാം തവണ ജേതാക്കളായി. കഴിഞ്ഞ നാല് സീസണില്‍ മൂന്നാം തവണ റയലിന്റെ കിരീടധാരണം. ഇടയ്‌ക്ക് 2015-ല്‍ മാത്രമാണ് കിരീടം അവരെ കൈവിട്ടത്. അതേസമയം ഒമ്പതാം ഫൈനലിറങ്ങിയ യുവന്റസിന് ഏഴാം പ്രാവശ്യവും റണ്ണേഴ്‌സപ്പാകാനായിരുന്നു വിധി.

നിരവധി റെക്കോഡുകളും റയല്‍ സ്വന്തമാക്കി. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 500 ഗോളുകള്‍ നേടുന്ന ആദ്യ ടീമായി അവര്‍. 503 ഗോള്‍. 459 ഗോള്‍ നേടിയ ബാഴ്‌സലോണ രണ്ടാമത്, 415 ഗോളുമായി ബയേണ്‍ മ്യൂണിക്ക് മൂന്നാമത്. ചാമ്പ്യന്‍സ് ലീഗ് യുഗത്തില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ പരിശീലകനെന്ന ബഹുമതി ഇനി സിദാന് സ്വന്തം. കളിക്കാരനായി കിരീടം നേടിയെന്ന പൊന്‍തൂവലും സിദാനു പകിട്ട്.

1957, 58നു ശേഷം ലാ ലിഗയും ചാമ്പ്യന്‍സ് ലീഗ് കിരീടവും ആദ്യമായാണ് റയല്‍ സ്വന്തമാക്കുന്നത്.

ഇന്നലത്തെ ഗോള്‍ നേട്ടത്തോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ക്ലബ് ഫുട്‌ബോളില്‍ 600 ഗോളുകളെന്ന നാഴികക്കല്ലും പിന്നിട്ടു. മൂന്ന് വ്യത്യസ്ത ചാമ്പ്യന്‍സ് ലീഗ് ഫൈനലുകളില്‍ ഗോള്‍ നേടുന്ന താരവുമായി മാറി ക്രിസ്റ്റിയാനോ. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും ക്രിസ്റ്റിയാനോ തന്നെ. 12 ഗോളുകള്‍. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ക്രിസ്റ്റിയാനോ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ ആകുന്നത്.

ഒന്നിനെതിരെ നാല് ഗോള്‍ ജയമെങ്കിലും ഗോള്‍നില സൂചിപ്പിക്കുന്നതു പോലെയായിരുന്നില്ല പോരാട്ടം. തുടക്കത്തില്‍ യുവന്റസിനായിരുന്നു മുന്‍തൂക്കം. 20-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ യുവന്റസിന്റെ ഇതിഹാസഗോളി ബഫണിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചതോടെ റയല്‍ ഉയര്‍ന്നു. ഒരു കൗണ്ടര്‍ അറ്റാക്കിങ്ങില്‍ നിന്നായിരുന്നു ഗോള്‍.

ലീഡ് നേടിയതിന്റെ ആഹ്ലാദത്തിന് ഏഴ് മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. 27-ാം മിനിറ്റില്‍ മരിയോ മാന്‍സുകിച്ചിന്റെ തകര്‍പ്പന്‍ ഒരു ഗോളിലൂടെ യുവന്റസ് തിരിച്ചടിച്ചു.

രണ്ടാം പകുതിയില്‍ റയലിന്റെ സമഗ്രാധിപത്യം. എണ്ണയിട്ട യന്ത്രം കണക്കെ ക്രിസ്റ്റിയാനോയും കൂട്ടരും യുവന്റസ് ബോക്‌സിലേക്ക് പറന്നുകയറി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ മൂന്നു മിനിറ്റിനിടെ വീണ രണ്ട് ഗോളുകള്‍ യുവന്റസിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. 61-ാം മിനിറ്റില്‍ തകര്‍പ്പന്‍ ലോങ്‌റേഞ്ചറിലൂടെ കാസിമെറോയും 64-ാം മിനിറ്റില്‍ ക്ലോസ് റേഞ്ച് ഫിനിഷിങിലൂടെ ക്രിസ്റ്റിയാനോയും യുവന്റസ് വല കുലുക്കിയതോടെ റയല്‍ കിരീടധാരണം ഉറപ്പിച്ചു. ഒടുവില്‍ 90-ാം മിനിറ്റില്‍ അസന്‍സിയോ ഗോള്‍ നേടിയതോടെ യുവന്റസിന്റെ പതനം പൂര്‍ത്തിയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

Kerala

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

Kerala

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

India

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

Kerala

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

പുതിയ വാര്‍ത്തകള്‍

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.