പൂപ്പാറ: കാട്ടാനയുടെ ശല്യം നിയന്ത്രിക്കുന്നതിന് വനംവകുപ്പും റവന്യൂ വകുപ്പും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൂപ്പാറ- ബോഡിമെട്ട് റോഡ് ഉപരോധിക്കുന്നു. വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങിയ ഉപരോധം വാര്‍ത്താ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോഴും തുടരുകയാണ്. വനംവകുപ്പിന്റെയും റവന്യൂവകുപ്പിന്റെയും ജീവനക്കാര്‍ ആനശല്യത്തിനെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്തതാണ് പ്രതിഷേധത്തിന് കാരണമായത്. രണ്ടാഴ്ച മുന്‍പ് ഹൃദയാഘാതത്തെത്തുടര്‍ന്ന് തൊഴിലാളി മരിച്ചിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ വാഹനങ്ങള്‍ വിളിച്ചപ്പോള്‍ വഴിയില്‍ കാട്ടാനയുണ്ടെന്ന് പറഞ്ഞ് ഒരു വാഹനവും വന്നില്ല.
കാട്ടാന ശല്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മൂന്നാഴ്ച മുന്‍പും പൂപ്പാറയില്‍ ഉപരോധ സമരം നടത്തിയിരുന്നു.
പോലീസ് സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും സമരത്തില്‍ നിന്ന് രാത്രി വൈകിയും നാട്ടുകാര്‍പിന്‍ വാങ്ങിയിട്ടില്ല.
















