Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ്: ജിന്‍സണും നീനക്കും വെള്ളി കേരളത്തിന് നിരാശ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2017, 10:27 pm IST
inSports

പട്യാല: 21-ാമത് ഫെഡറേഷന്‍ കപ്പ് ദേശീയ അത്‌ലറ്റിക് മീറ്റിന്റെ രണ്ടാം ദിനം കേരളത്തിന് നിരാശ. ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന പുരുഷ-വനിതാ 800 മീറ്ററിലും വനിതകളുടെ ഹൈജമ്പിലും കേരളത്തിന് സ്വര്‍ണ്ണം നേടാന്‍ കഴിഞ്ഞില്ല. ആദ്യ ദിനം രണ്ട് സ്വര്‍ണ്ണം നേടിയ കേരളത്തിന് ഇന്നലെ രണ്ട് വെള്ളികൊണ്ട് തൃപ്തിപ്പെട്ടു. വനിതകളുടെ ലോങ്ജമ്പില്‍ വി. നീനയും പുരുഷന്മാരുടെ 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണുമാണ് വെള്ളി നേടിയത്.

മീറ്റിന്റെ രണ്ടാം ദിനം ഒരു മീറ്റ് റെക്കോര്‍ഡ് പിറന്നു. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഹരിയാനയുടെ നീരജ് ചോപ്ര 85.63 മീറ്റര്‍ എറിഞ്ഞാണ് പുതിയ റെക്കോര്‍ഡ് നേടിയത്. നിലവിലെ റെക്കോര്‍ഡ് ജേതാവ് പഞ്ചാബിന്റെ ദവീന്ദര്‍ സിങ് 83.82 മീറ്റര്‍ എറിഞ്ഞ് വെള്ളി നേടി. 2015-ല്‍ ദവീന്ദര്‍ സ്ഥാപിച്ച 79.65 മീറ്ററിന്റെ റെക്കോര്‍ഡാണ് നീരജിന്റെ കൈക്കരുത്തില്‍ വഴിമാറിയത്.

പുരുഷന്മാരുടെ 800 മീറ്ററില്‍ ദല്‍ഹിയുടെ അമോജ് ജേക്കബിന് പിന്നില്‍ ഫിനിഷ് ചെയ്താണ് ജിന്‍സണ്‍ വെള്ളി നേടിയത്. കര്‍ണാടകയുടെ വിശ്വംഭര്‍ കോലേക്കര്‍ വെങ്കലം നേടി. വനിതകളുടെ വിഭാഗത്തില്‍ മഹാരാഷ്‌ട്രയുടെ അര്‍ച്ചന അദവ് സ്വര്‍ണ്ണവും പശ്ചിമ ബംഗാളിന്റെ ലിലി ദാസ് വെള്ളിയും നേടിയപ്പോള്‍ കര്‍ണ്ണാടകയുടെ ജി.കെ. വിജയകുമാരി വെങ്കലം സ്വന്തമാക്കി. മലയാളി താരങ്ങളായ തെരേസ ജോസഫ് നാലും അബിത മേരി മാനുവല്‍ അഞ്ചും സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ടിന്റു ലൂക്ക ഫിനിഷ് ചെയ്തതുമില്ല.

വനിതകളുടെ ലോങ്ജമ്പില്‍ മലയാളി താരങ്ങള്‍ സ്വര്‍ണ്ണവും വെള്ളിയും നേടി. ആന്ധ്രാപ്രദേശിനായി ഇറങ്ങിയ നയന ജെയിംസ് 6.55 മീറ്റര്‍ ചാടി പൊന്നണിഞ്ഞപ്പോള്‍ കേരളത്തിനായി ഇറങ്ങിയ വി. നീന 6.31 മീറ്ററുമായി വെള്ളി നേടി. തമിഴ്‌നാടിന്റെ ജി. കാര്‍ത്തിക 6.05 മീറ്റര്‍ ചാടി വെങ്കലവും സ്വന്തമാക്കി.

വനിതകളുടെ 200 മീറ്ററില്‍ ഒഡീഷയുടെ ദ്യൂതി ചന്ദിനെ പിന്തള്ളി നാട്ടുകാരിയായ ശ്രബാനി നന്ദ പൊന്നണിഞ്ഞു. 23.57 സെക്കന്റിലായിരുന്നു ശ്രബാനി ഫിനിഷ് ലൈന്‍ കടന്നത്. 23.60 സെക്കന്റില്‍ ദ്യൂതി ചന്ദ് വെള്ളി നേടിയപ്പോള്‍ കര്‍ണ്ണാടകയുടെ ജ്യോതി. എച്ച്.എം 24.37 സെക്കന്റില്‍ വെങ്കലം നേടി. പുരുഷന്മാരുടെ വിഭാഗത്തില്‍ ഒഡീഷയുടെ അമിയ കുമാര്‍ മല്ലിക്ക് 21.22 സെക്കന്റില്‍ സ്വര്‍ണ്ണം നേടി.

പുരുഷന്മാരുടെ ലോങ്ജമ്പില്‍ തന്റെ പേരിലുള്ള ദേശീയ റെക്കോര്‍ഡിനൊപ്പമെത്താനായില്ലെങ്കിലും മദ്ധ്യപ്രദേശിന്റെ അങ്കിത് ശര്‍മ്മ സ്വര്‍ണ്ണം നേടി. 7.80 മീറ്ററാണ് അങ്കിത് താണ്ടിയത്. വെള്ളിയും വെങ്കലവും കര്‍ണ്ണാടക താരങ്ങള്‍ക്ക്. 7.67 മീറ്റര്‍ ചാടി എസ്.സി. ഷംസീര്‍ വെള്ളിയും 7.66 മീറ്റര്‍ ചാടി സിദ്ധാര്‍ത്ഥ് മോഹന്‍നായിക് വെങ്കലവും നേടി. കേരളത്തിന്റെ മുഹമ്മദ് അനീസ് നാലാമതും ജിനേഷ് വി.ഒ ഏഴാമതുമാണ് ഫിനിഷ് ചെയ്തത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.