Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുവേഫ ചാമ്പ്യന്‍സ് ലീഗ് റയല്‍-യുവന്റസ് ഫൈനല്‍ ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2017, 10:25 pm IST
inSports

കാര്‍ഡിഫ്: യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ ഇന്നറിയാം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്നത്തെ സൂപ്പര്‍ കലാശപ്പോരാട്ടത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസും ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ട് കളത്തിലെത്തുമ്പോള്‍ 21 വര്‍ഷത്തെ കിരീട വളര്‍ച്ചക്ക് അറുതി വരുത്താനാണ് യുവന്റസ് ഇറങ്ങുന്നത്.

അത്‌ലറ്റികോ മാഡ്രിഡിനെ ഇരുപാദങ്ങൡലുമായി 4-2ന് പരാജയപ്പെടുത്തിയാണ് സിനദിന്‍ സിദാന്‍ പരിശീലിപ്പിക്കുന്ന റയല്‍ മാഡ്രിഡ് തുടര്‍ച്ചയായ രണ്ടാം തവണയും ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. അതേസമയം ഫ്രഞ്ച് ക്ലബ് മൊണാക്കോയെ 4-1ന് തകര്‍ത്തായിരുന്നു 2015നുശേഷം യുവന്റസിന്റെ ആദ്യ ഫൈനല്‍ പ്രവേശം. ചരിത്രത്തില്‍ ഒന്‍പതാം തവണയാണ് ഇറ്റാലിയന്‍ കരുത്തന്മാര്‍ കലാശപ്പോരാട്ടത്തിന് അര്‍ഹതനേടുന്നത്. എന്നാല്‍ മുന്‍പ് കളിച്ച എട്ട് ഫൈനലുകളില്‍ രണ്ട് തവണ മാത്രമാണ് അവര്‍ ചാമ്പ്യന്മാരായിട്ടുള്ളത്. 1996ലായിരുന്നു അവസാന കിരീട നേട്ടം. എന്നാല്‍ ഇത്തവണ അവര്‍ മികച്ച ഫോമിലാണ്. ഇറ്റാലിയന്‍ സീരി എയും ലീഗ് കപ്പും സ്വന്തമാക്കിയ അവര്‍ ഇത്തവണ ലക്ഷ്യമിടുന്നത് ഹാട്രിക്ക് കിരീടം.

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമാണ് റയല്‍ മാഡ്രിഡ്. ഇത്തവണ സീസണിലെ രണ്ടാം കിരീടമാണ് അവര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം ബാഴ്‌സലോണയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി റയല്‍ സ്പാനിഷ് ലാ ലിഗ കിരീടവും നേടിയിരുന്നു. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ റയലിന്റെ 15-ാം ഫൈനലാണിത്. മുന്‍പ് കളിച്ച 14 ഫൈനലുകളില്‍ 11 തവണ കിരീടം നേടിയ അവര്‍ മൂന്ന് തവണ റണ്ണേഴ്‌സപ്പായി.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കരിം ബെന്‍സേമ, ജെയിംസ് റോഡ്രിഗസ്, ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് തുടങ്ങിയവര്‍ അണിനിരക്കുന്ന റയലിന് ഇന്ന് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. എന്നാല്‍ മറ്റൊരു സൂപ്പര്‍താരമായ ഗരത്ത് ബെയ്ല്‍ ഇന്ന് കളിക്കാനിറങ്ങുമോ എന്ന കാര്യം സംശയത്തിലാണ്. താന്‍ 100 ശതമാനം ഫിറ്റല്ലെന്ന് ബെയ്ല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബെയ്ല്‍ കളിക്കാനിറങ്ങിയില്ലെങ്കില്‍ ഇസ്‌കോയെയായിരിക്കും സിദാന്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുക.

പ്രതിരോധമാണ് യുവന്റസിന് കരുത്ത്. ബാഴ്‌സലോണക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലും മൊണാക്കോക്കെതിരായ സെമിയിലും അവരുടെ കരുത്ത് കണ്ടതുമാണ്. ജോര്‍ജിയോ ചില്ലെനി, ലിയനാര്‍ഡോ ബൊനൂച്ചി, ഡാനി ആല്‍വസ്, ആന്ദ്രെ ബെര്‍സാഗ്ലി എന്നിവരായിരിക്കും പ്രതിരോധത്തില്‍ ക്രിസ്റ്റിയാനോയെയും കൂട്ടരെയും പിടിച്ചുകെട്ടാന്‍ ഇറങ്ങുക. സമി ഖദീര, മരിയോ മാന്‍സുകിച്ച്, യുവാന്‍ ക്വാഡ്രാഡോ, മിറാലെം പാനിക്ക് എന്നിവര്‍ മധ്യനിരയില്‍ കളിമെനയാന്‍ ഇറങ്ങുമ്പോള്‍ മുന്‍ റയല്‍ മാഡ്രിഡ് താരമായ ഗൊണ്‍സാലോ ഹിഗ്വയിന്‍, പൗലോ ഡൈബാല എന്നിവര്‍ മുന്നേറ്റത്തില്‍ കരുത്തുതെളിയിക്കാന്‍ ഇറങ്ങും.

ഇരുടീമുകളും 19-ാം തവണയാണ് നേര്‍ക്കുവരുന്നത്. എട്ട് വീതം ജയം രണ്ടു ടീമുകളും നേടിയപ്പോള്‍ രണ്ടെണ്ണം സമനിലയില്‍ കലാശിച്ചു. 1998-ലെ ഫൈനലില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 1-0ന്റെ വിജയവുമായി റയല്‍ മാഡ്രിഡ് കപ്പ് നേടിയിരുന്നു. ആ പരാജയത്തിന് പകരം വീട്ടുക എന്നതും ഇത്തവണ യുവന്റസിന്റെ ലക്ഷ്യമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.