തൊടുപുഴ: അനാശാസ്യം ആരോപിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നാട്ടുകാര്‍ തടിച്ച് കൂടി. ഇന്നലെ രാവിലെ 8.30യോടെ ഇടവെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ഇവിടെ മുറിവ് ഡ്രസ് ചെയ്യാനെത്തിയ യുവാക്കളാണ് സംഭവം കണ്ടതായി പറയുന്നത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് നിരവധി നാട്ടുകാര്‍ സ്ഥലത്തെത്തിയിരുന്നു.
ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയും സമീപത്ത് തന്നെ താമസിക്കുന്ന ആളുമാണ് ഇവിടെ ഉണ്ടായിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാര്‍ എത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയാണ് നാട്ടുകാരെ മടക്കി അയച്ചത്. വിവിധ സംഘടനകള്‍ പരാതി നല്‍കിയെങ്കിലും സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടില്ല. ദൃക്‌സാക്ഷികള്‍ ഇല്ലാത്തതും പ്രതിയെ കയ്യോടെ പിടികൂടാന്‍ കഴിയാത്തതുമാണ് കേസെടുക്കുന്നതിന് തടസമാകുന്നത്.
















