മനില: ഫിലിപ്പീന്‍സിലെ മനിലയില്‍ കാസിനോയ്ക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ 34 പേര് കൊല്ലപ്പെട്ടു. അന്‍പതിലധികം പേര്‍ക്കു പരുക്കേറ്റു. ഇന്നു പുലര്‍ച്ചെയാണ് സംഭവം.
കൊള്ളനടത്താനുള്ള ശ്രമത്തിനിടെയാണ് അക്രമി വെടിയുതിര്‍ത്തതെന്ന് ഫിലിപ്പീന്‍സിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ആക്രമണത്തിന് ശേഷം അക്രമി കസിനോയ്ക്ക് തീയിടുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.
കൊല്ലപ്പെട്ടവരില്‍ അധികവും കസിനോയിലുണ്ടായിരുന്നവരും ജീവനക്കാരുമാണ് . വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന ഭീകരാവസ്ഥയ്ക്കു ശേഷം അക്രമിയെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: