തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ദേശീയ സമുദ്ര മത്സ്യബന്ധന നയം സംബന്ധിച്ച യോഗം ഇന്ന് 2.30ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടക്കും.
സംസ്ഥാനത്തിന്റെ താത്പര്യങ്ങളെ ദോഷകരമായി ബാധിക്കുന്ന പശ്ചാത്തലത്തില്‍ ഫിഷറീസ് മന്ത്രി മെഴ്‌സിക്കുട്ടി അമ്മയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ട്രേഡ് യൂണിയന്‍ നേതാക്കള്‍, മത്സ്യബന്ധനമേഖലയിലെ വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ പങ്കെടുക്കും.
















