മുണ്ടക്കയം: ഗ്രാമപഞ്ചായത്തില്‍ നിന്നും പെര്‍മിറ്റ് നല്‍കിയിരിക്കുന്ന 435 ഓട്ടോകളുടെയും നമ്പറുകള്‍ പുന:പരിശോധിക്കണമെന്നു ബിഎംഎസ് പഞ്ചായത്ത് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാവശ്യപ്പെട്ടു. അത് കൈമാറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പിടിച്ചെടുത്ത് ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന തൊഴിലാളികളെ സംരക്ഷിക്കുവാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികള്‍ നടത്തുമെന്നും ബിഎംഎസ് മേഖല കമ്മറ്റി അറിയിച്ചു.
ബൈപ്പാസ് നിര്‍മ്മാണത്തിന്റെ തടസങ്ങള്‍, മാലിന്യപ്രശ്‌നങ്ങള്‍, സര്‍ക്കാര്‍ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ബസ്സ്റ്റാന്റ് വികസനം തുടങ്ങിയ കാര്യങ്ങളില്‍ പഞ്ചായത്ത് അലംഭാവം കാണിക്കുകയാണെന്നും ജനകീയ വിഷയങ്ങളില്‍ പരിഹാരം കാണാതെ സ്വാര്‍ത്ഥ താല്‍പര്യത്തിന് പിന്നാലെയാണ് പഞ്ചായത്തിന്റെ നടപടികള്‍ എന്നും ബിഎംഎസ് കുറ്റപ്പെടുത്തി.
ഇത്തരം കാര്യങ്ങളില്‍ പരിഹാരം തേടുന്നതിനായി സമര പരിപാടികള്‍ ശക്തമാക്കുമെന്നും ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി എ.അനില്‍, മേഖല സെക്രട്ടറി കെ.ആര്‍ രതീഷ്, ഓട്ടോറിക്ഷ യൂണിയന്‍ ജില്ലാ സമിതിയംഗം പി.എസ് അനില്‍കുമാര്‍ രാജേഷ് എന്നിവര്‍ അറിയിച്ചു.
















