തിരുവനന്തപുരം: കന്നുകാലി വില്‍പ്പനയ്‌ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനം സംബന്ധിച്ച് പ്രത്യേക നിയമസഭാ സമ്മളനം വിളിച്ചു ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
കന്നുകാലി വില്‍പ്പനയുമായി ബന്ധപ്പെട്ട് കേന്ദ്രം കൊണ്ടുവന്ന ചട്ടങ്ങള്‍ സംസ്ഥാന താത്പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. പുതിയ ചട്ടങ്ങള്‍ നിയമപരമായി നിലനില്‍ക്കുമോ എന്ന് പരിശോധിക്കണം. കന്നുകാലി ചന്തകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തിന് അധികാരമില്ല. ഇത് പാര്‍ലമെന്റിന്റെ അധികാര പരിധിയില്‍പ്പെടുന്നതല്ല. ഗോവധത്തിന് നിരോധനം ഏര്‍പ്പെടുത്താത്ത സംസ്ഥാനങ്ങളുണ്ട്.
കേരളത്തില്‍ അഞ്ചു ലക്ഷം പേര്‍ ഈ മേഖലയില്‍ പണിയെടുക്കുന്നുണ്ട്. 15 ലക്ഷം കന്നുകാലികള്‍ ഒരു വര്‍ഷം കേരളത്തിലേക്ക് വരുന്നു. 6552 കോടി രൂപ വിലവരുന്ന രണ്ടര ലക്ഷം ടണ്‍ മാട്ടിറച്ചിയാണ് ഒരു വര്‍ഷം കേരളത്തില്‍ വില്‍ക്കുന്നത്. കേന്ദ്ര വിജ്ഞാപനത്തിനെതിരെയുള്ള നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിമാരുടെ യോഗം സംസ്ഥാനത്ത് വിളിച്ചു ചേര്‍ക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
















