ഇത്തിത്താനം: പ്രവശനോത്സവത്തിന് മുന്നോടിയായി സെന്റ് ജോണ്‍സ് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ പരിസരം ബിജെപി കുറിച്ചി പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. സ്വഛ് ഭാരത് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളിലെ കാട് പിടിച്ച ഭാഗങ്ങള്‍ വൃത്തിയാക്കുകയും മുന്‍ഭാഗത്ത് വളര്‍ന്നുനിന്ന കാടുകള്‍ ഇല്ലാതാക്കുകയും ചെയ്തു.
കുറിച്ചി പഞ്ചായത്ത് അംഗം ബി ജെ പി മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ ബിആര്‍ മഞ്ജീഷ് ശുചീകരണം ഉദ്ഘാടനചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ്കുഞ്ഞുമോന്‍ ഉതിക്കല്‍, ജനറല്‍സെക്രട്ടറി രതീഷ് കുറിച്ചി,യുവമോര്‍ച്ച ശരത്ത് കുമാര്‍ എസ് എസ്,ബൈജു കെ പി,രഞ്ജിത്ത് പി ആര്‍,പിടി വിനോദ്,ജോസഫ്, മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















